കോ​ട്ട​യം: എം​സി റോ​ഡി​ല്‍ മ​ണി​പ്പു​ഴ​യി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടിയിൽ ഒരാൾക്ക് പരിക്ക്. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്​സ് ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി ഇ​ട​ശേ​രി പ​റ​മ്പി​ല്‍ ധ​ന്യ തോ​മ​സ് ആണ് പ​രി​ക്കു​ക​ളോ​ടെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടത്.
മ​ണി​പു​ഴ സി​വി​ല്‍ സ​പ്ലൈ​സ് പെ​ട്രോ​ള്‍ പ​മ്പി​നു മു​മ്പി​ൽ രാ​വി​ലെ എ​ട്ടി​ന് കെ​എ​സ്ആ​ര്‍​ടി​സി സ്​കാ​നി​യ ബ​സും ര​ണ്ട് സ്​കൂ​ട്ട​റും കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തോ​ടെ റോ​ഡി​ല്‍ വ​ന്‍ ഗ​താ​ഗ​ത തടസം ആണ് നേരിട്ടത്. തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്​കാ​നി​യ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.
കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന് എ​ത്തി​യ സ്​കാ​നി​യ ബ​സ് എ​തി​ര്‍ ദി​ശ​യി​ല്‍ എ​ത്തി​യ സ്​കൂ​ട്ട​റി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ച്ച​പ്പോ​ള്‍ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഈ ​സ​മ​യം ധ​ന്യ​യു​ടെ സ്​കൂ​ട്ട​റി​ല്‍ ബ​സ് ത​ട്ടു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ല്‍​പ്പെ​ട്ട ധ​ന്യ അ​ദ്ഭു​ത​ക​ര​മാ​യിട്ടാണ് ര​ക്ഷ​പ്പെ​ട്ടത്.