ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
കുറവിലങ്ങാട്: മീനച്ചിൽ താലൂക്കിൽ കുറിച്ചിത്താനം വില്ലേജ് പരിധിയിൽ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ തരം മാറ്റൽ നടപടികുടെ മറവിൽ പൊതുമരാമത്ത് വകുപ്പ് വക ഓട, കല്ലുങ്ക് കൈയ്യേറ്റം, ഉഴവുർ വില്ലേജ് പരിധിയിലെ തോട് കൈയേറ്റം എന്നിവ സംബന്ധിച്ച 15-3-2023, 11-4-2023 തീയതികളിൽ മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനത്തിൽ പരാതി നല്‍കിയിരുന്നു.
Advertisment
/sathyam/media/post_attachments/doPmKwEkxkWHNL1OWGds.jpg)
ഈ പരാതിയിൽ കോട്ടയം ജില്ലാ കളക്ടർ, പാലാ ആർഡിഒ, തഹസിൽദാർ ഭൂരേഖ മീനച്ചിൽ എന്നിവർ സ്വീകരിച്ച നടപടികളുടെ നിജസ്ഥിതി റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ ഇക്കഴിഞ്ഞ മൂന്ന് മാസക്കാലയളവിനുള്ളിലും ആവശ്യപ്പെട്ടിട്ടും നൽകാത്തതിൽ ഖേദം രേഖപ്പെടുത്തി വീണ്ടും കോട്ടയം ജില്ലാ കളക്ടർക്ക് ലാൻഡ് റവന്യൂ കമ്മിഷണർ കാര്യാലയത്തിൽ നിന്ന് 24-6-2023ൽ ഓർമ്മക്കുറിപ്പ് അയച്ച് മാതൃക കാട്ടിയിരിക്കുന്നു ലാൻഡ് റവന്യൂ കമ്മിഷണറേറ്റ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us