പാലായിലെ അമിനിറ്റി സെന്‍റര്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് പാലാ ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി

New Update

publive-image

പാലാ: മൂന്നു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത അമിനിറ്റി സെന്റർ നാളിതുവരെ പ്രവർത്തനമാരംഭിക്കാത്തതിന്റെ പിന്നിലിള്ള അഴിമതി അന്വേഷിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

2013 ൽ കെ.എം മാണി ബഡ്ജറ്റിൽ 5 കോടി രൂപ അനുവദിച്ച് നിർമ്മാണം ആരംഭിച്ച് 2020 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിട സമുച്ചയവും പാലവും നശിക്കുകയാണ്. എത്രയും വേഗം തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം വൈദ്യുതശ്മശാനമാക്കി പ്രയോജനപ്പെടുത്തണമെന്നും സജി ആവശ്യപ്പെട്ടു.

publive-image

മണ്ഡലം പ്രസിഡന്റ് ജോഷി വട്ടക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാ ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാവുകാട്ട്, അഡ്വ. ജോസഫ് കണ്ടത്തിൽ, സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ .ജോബി കുറ്റിക്കാട്ട്, ജോസ് വേരനാനി, ബോബി മൂന്നുമാക്കൽ, മാത്യു കേളപ്പനാൽ, സിബി നെല്ലൻകുഴി, റ്റോം ജോസഫ്, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, ഷിനു പാലത്തുങ്കൽ, കുര്യൻ കണ്ണംകുളം, സന്തോഷ് മൂക്കിലി ക്കാട്ട്, സുനിൽ കുന്നപ്പള്ളി, സാബു പാല എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ സൂചകമായി അമിനിറ്റി സെന്ററിനു മുമ്പിൽ നേതാക്കൾ റീത്ത് സമർപ്പിച്ചു.

Advertisment