പാലാ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന് സംസ്ഥാന അവാര്‍ഡ്

New Update

publive-image

പാലാ:സംസ്ഥാനത്തെ ഏറ്റവും മികച്ച മൂന്നാമത്തെ മാര്‍ക്കറ്റിംഗ് സഹകരണ സ്ഥാപനത്തിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് പാലാ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സോസെെറ്റി (സെന്‍മാര്‍ക്ക്)ന് ലഭിച്ചു.

Advertisment

publive-image

അന്തര്‍ദ്ദേശീയ സഹകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല അവാര്‍ഡ് ദാന ചടങ്ങില്‍വെച്ച് സഹകരണ - രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവനില്‍ നിന്നും സൊസെെറ്റി പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍, സെക്രട്ടറി ബിന്ദു സുകുമാരന്‍, ട്രഷറര്‍ സി.ആര്‍. പ്രദീപ്കുമാര്‍, ഡയറക്ടര്‍ സരള സജീവ് തുടങ്ങിയവര്‍ ചേര്‍ന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി. ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. കഴിഞ്ഞ വര്‍ഷവും ജില്ലയിലെ ഏറ്റവും മികച്ച സൊസെെറ്റിക്കുള്ള അവാര്‍ഡ്  'സെന്‍മാര്‍ക്ക്' നാണ് ലഭിച്ചത്.

publive-image

പാലാ ടൗണില്‍ത്തന്നെ ഹെഡാഫീസുള്ള സംഘത്തിന് പാലാ, രാമപുരം, മുത്തോലി എന്നിവിടങ്ങളിലെ നീതി മെഡിക്കല്‍ സ്റ്റോറുകള്‍ ഉള്‍പ്പടെയുള്ള വിപണന-സേവന രംഗത്തെ പ്രവര്‍ത്തനത്തിനു പുറമെ നിക്ഷേപ- വായ്പാ ബാങ്കിംഗ് മേഖലയിലും സൊസെെറ്റി സജീവമാണ്. ജി.ഡി.സി.എസ്, പ്രതിദിന നിക്ഷേപം, എന്‍ഇഎഫ്ടി- ആര്‍ടിജിഎസ് സൗകര്യങ്ങളും ലഭ്യമാണ്.

publive-image

സൊസെെറ്റിയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും ഭരണസമിതിയുടെയും കൂട്ടായ പ്രവര്‍ത്തനഫലമാണ് പുരസ്ക്കാര നേട്ടമെന്ന് പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ അറിയിച്ചു.

Advertisment