ഇടവക നവീകരണ പദ്ധതിയുടെ ഭാഗമായി അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഞായറാഴ്ച വിജയദിനാഘോഷം നടത്തും

New Update

publive-image

അരുവിത്തുറ: ഇടവക നവീകരണ പദ്ധതിയായ സഹദാ പരിപാടിയുടെ ഭാഗമായി അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിജയദിനാഘോഷം ഞായറാഴ്ച (ജൂലൈ രണ്ട്) 11 ന് പാരീഷ് ഹാളിൽ നടത്തും. അരുവിത്തുറ ഇടവകയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും ഡിഗ്രി പരീക്ഷയിൽ റാങ്ക് നേടിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിക്കും.

Advertisment

വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ കുട്ടികൾക്ക് മൊമെൻ്റോ സമ്മാനിക്കും. ആദ്യമായാണ് അരുവിത്തുറ പള്ളിയിൽ വിജയ ദിനം ആഘോഷിക്കുന്നതെന്നും വരും വർഷങ്ങളിൽ ഇത് തുടരുമെന്നും വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അറിയിച്ചു.

Advertisment