ഉഴവൂർ ഗ്രാമപഞ്ചായത്ത് മോനിപ്പള്ളിയില്‍ പ്രവര്‍ത്തനം നിലച്ച് കാടുപിടിച്ച് കിടക്കുന്ന ഗതാഗതവകുപ്പിന്‍റെ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം ആയൂര്‍വേദ ആശുപത്രിക്കായി നല്‍കണമെന്നാവശ്യപ്പെട്ട് മെമ്പര്‍ ശ്രീനി തങ്കപ്പന്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവൂര്‍: കോട്ടയം ജില്ലയിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് 13 -ാം വാർഡ് (മോനിപ്പള്ളി) യിൽ കല്ലിടുക്കി കവലക്ക് സമീപം എംവിഐപിയുടെ സ്ഥലത്ത് കേരള ഗതാഗത വകുപ്പ് ആധുനിക രീതിയിൽ വാഹന ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചുവെങ്കിലും ഇപ്പോൾ പ്രസ്തുത സ്ഥലത്ത് യാതൊരുവിധ ഓഫീസ് പ്രവർത്തനങ്ങളും ഇല്ലാതെ കാടുപിടിച്ച് കിടക്കുന്ന അവസ്ഥയാണുള്ളത്.

Advertisment

ഈ സ്ഥലം ആധുനിക നിലവാരത്തിൽ ഉഴവൂരിന് ആവശ്യമായ സ്പെഷ്യാലിറ്റി സർക്കാർ ആയൂർവേദ ആശുപത്രി ആരംഭിക്കുന്നതിന് ആനുയോജ്യമാണെന്നും കേരള ഗതാഗത വകുപ്പ് ഇവിടെ പ്രവർത്തനങ്ങൾ നടത്തുന്നില്ലായെങ്കിൽ പ്രസ്തുത സ്ഥലം സർക്കാർ നിയമ നിർമ്മാണം നടത്തി ആയൂർവേദ ആശുപത്രി ആരംഭിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുന്നതിനായി സർക്കാർ ഇടപെടലുകൾ നടത്തണമെന്നും ആവശ്യപ്പെട്ട് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 11 -ാം വാര്‍ഡ് മെമ്പര്‍ ശ്രീനി തങ്കപ്പന്‍ ഗതാഗതവകുപ്പ് മന്ത്രിക്ക് കത്തയച്ചു.

Advertisment