ലീഡർ കെ കരുണാകരൻ അത്യപൂർവ ദീർഘ ദൃഷ്ടിയുണ്ടായിരുന്ന നേതാവെന്ന് ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി എ.കെ ചന്ദ്രമോഹൻ

New Update

publive-image

പാലാ: ലീഡർ കെ കരുണാകരൻ അത്യപൂർവ ദീർഘ ദൃഷ്ടിയുണ്ടായിരുന്ന നേതാവെന്ന് എ.കെ ചന്ദ്രമോഹൻ. നിലക്കൽ പ്രശ്നം പരിഗണിക്കുക, നെടുമ്പാശേരി എയർപോർട്ട്‌, കില അന്താരാഷ്ട്ര പഞ്ചായത്ത്‌ പഠനകേന്ദ്രം തുടങ്ങി എണ്ണമറ്റ വിഷയങ്ങളിൽ ഇത് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. പാലാ ടോംസ് ചേമ്പര്‍ ഹാളില്‍ ഗാന്ധിദർശൻ വേദി കരുണാകരൻ നൂറ്റഞ്ചാം ജന്മദിന സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന സെക്രട്ടറി.

Advertisment

പ്രസാദ് കൊണ്ടുപ്പറമ്പിൽ അദ്ധ്യക്ഷനായിരുന്നു. ചാക്കോ തോമസ്, എൻ സുരേഷ്, തിരുവോണം വിജയകുമാർ, എ എസ് തോമസ്, സന്തോഷ്‌ മണർകാട്, സാബു എബ്രഹാം, രാജേന്ദ്രബാബു, പി എൻ ആർ രാഹുൽ, മനോജ്‌ വള്ളിച്ചിറ, സണ്ണി വി സഖാറിയ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment