New Update
/sathyam/media/post_attachments/uYIFQ1hbihCilTRBESH2.jpg)
ഉഴവൂർ: ഹയർ സെക്കന്ററി വിഭാഗത്തിൽ ഏറ്റവും നല്ല അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് ജേതാവ് മാത്യൂ എം. കുര്യാക്കോസിന് പ്രൈഡ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ഡയറക്ടർ ബോർഡംഗം ആര്‍. രാജേന്ദ്രൻ ഉപഹാരം നൽകി ആദരിച്ചു. റ്റി.ബി. നടരാജൻ അധ്യക്ഷത വഹിച്ചു.
Advertisment
ചടങ്ങിൽ പ്രൈഡ് മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി പാലാ ബ്രാഞ്ച് ഹെഡ് പി.ജി. അജിത്ത് മുഖ്യ പ്രഭാഷണം നടത്തി. പി.എം. മാത്യു, സജി ഓലിക്കര, രാധാകൃഷ്ണൻ കെ, പുഷ്പ വിജയൻ, ജോസ് സെബാസ്റ്റ്യൻ, സദാശിവൻ കടപ്ലാമറ്റം, സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ പ്രസംഗിച്ചു. ആദരവിന് നന്ദി അർപ്പിച്ചു കൊണ്ട് മാത്യൂ എം കുര്യാക്കോസ് പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us