എറണാകുളം ഇടപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:എറണാകുളം ഇടപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പാലാ ചിറ്റേട്ട് ബെനി ഫ്രാൻസിസിന്റെ മകൻ ചെറിയാച്ചൻ ഫ്രാൻസിസ് (ചെറിയാൻ - 30) ആണ് മരിച്ചത്. ജൂലൈ അഞ്ചിനായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിലായിരുന്നു. സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് 4 - ന് ളാലം പുത്തൻ പള്ളിയിൽ.

Advertisment

മാതാവ്: ജാൻസി ബെന്നി. ഭാര്യ: ആര്യാ കുര്യൻ, ഇടുക്കി ഇരട്ടയാർ പകലോമറ്റം കുടുംബാംഗം. മകൾ: നോഹാ ചെറിയാൻ. സഹോദരങ്ങൾ: തോംസൺ ഫ്രാൻസിസ്, മീരാ ഫ്രാൻസിസ്.

Advertisment