/sathyam/media/post_attachments/dqrwbX6irgfqwmIPU6J0.jpg)
ആണ്ടൂര്‍:ആണ്ടൂര്‍ ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ വായന പക്ഷാചരണം വിവിധ പരിപാടികളോടെ സമാപിച്ചു. ലെെബ്രറി പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് വെെ. പ്രസിഡന്‍റ് നിര്‍മ്മലാ ദിവാകരന്‍ ഉത്ഘാടനം ചെയ്തു.
ബി.കോം ഓവര്‍ ഓള്‍ എ+ നേടിയ എ.എം. സാന്ദ്രയെ ഷീല്‍ഡ് നല്‍കി അനുമോദിച്ചു. പുതിയ പുസ്തക ശേഖരണ പരിപാടിയിലേയ്ക്ക് ജി. ശ്രീപൗര്‍ണ്ണമിയില്‍ നിന്ന് പുസ്തകം വി. സുധാമണി ഏറ്റുവാങ്ങി. ഡോ. പി.എന്‍.ഹരിശര്‍മ്മ ഐ.വി. ദാസ് അനുസ്മരണം നടത്തി.
പരിപാടിയുടെ ഭാഗമായി നടത്തിയ പത്രവാര്‍ത്താധിഷ്ടിത ക്വിസ് മത്സരത്തില്‍ ശ്രീനന്ദന്‍ ജി. നമ്പൂതിരി ഒന്നാം സ്ഥാനം കരസ്ഥമാക്കി. `ഓണത്തിന് ഒരു മുറം പച്ചക്കറി ' പദ്ധതിയുമായി ബന്ധപ്പെട്ട് പച്ചക്കറി വിത്തു പായ്ക്കറ്റ് വിതരണവും നടന്നു.
ലെെബ്രറി സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍ സ്വാഗതവും ലെെബ്രേറിയന്‍ സ്മിതാ ശ്യാം നന്ദിയും പറഞ്ഞു. വരയുടെ തമ്പുരാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us