വിചിത്രമായ നിയമനം ! പൊലീസ് സ്റ്റേഷൻ ഇല്ലാത്തിടത്ത് എസ്എച്ച്ഒ ഉണ്ട്; ഇരിക്കാൻ പോലീസ് സ്റ്റേഷൻ ഇല്ലാത്തിടത്ത് എസ്എച്ച്ഒ നിയമനം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കടുത്തുരുത്തി:മാഞ്ഞുരിൽ പുതിയതായി നിയമിച്ച പൊലീസ് എസ്എച്ച്ഒ എവിടെ ചാർജെടുക്കണമെന്നറിയാതെ ആശങ്കയിൽ. പൊലീസ് സ്റ്റേഷൻ ഇല്ലാത്തിടത്ത് ആണ് നിയമനം ലഭിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 105 എസ്ഐമാർക്ക് സ്ഥാനകയറ്റം കിട്ടിയപ്പോൾ എസ്ഐ ആയിരുന്ന എ.എസ്. അൻസിലിനാണ് പ്രവർത്തനം തുടങ്ങാത്ത മാഞ്ഞൂർ സ്റ്റേഷൻ്റെ ചുമതല ലഭിച്ചിരിക്കുന്നത്.

Advertisment

എന്നാൽ ചാർജെടുക്കാൻ എത്തിയപ്പോഴാണ് മാഞ്ഞൂരിൽ പോലീസ് സ്റ്റേഷൻ ഇല്ല എന്ന് നിയുക്ത എസ്എച്ച്ഒ അറിയുന്നത് തന്നെ. 2015 ലാണ് മാഞ്ഞൂർ, കല്ലറ പഞ്ചായത്തുകളെ ഉൾപ്പെടുത്തി ആഭ്യന്തര വകുപ്പ് മാഞ്ഞൂർ പോലീസ് സ്റ്റേഷന് അനുമതി നൽകിയത്. 2021 ൽ തസ്തികകളും അനുവദിച്ചിരുന്നു.

ഞീഴൂർ, കടുത്തുരുത്തി, മാഞ്ഞൂർ, കല്ലറ തുടങ്ങി 4 പഞ്ചായത്ത് പരിധിയിലുള്ള കടുത്തുരുത്തി പോലിസ് സ്റ്റേഷൻ വിഭവിച്ച് മാഞ്ഞൂർ, കല്ലറ പഞ്ചായത്തുകൾ ചേർത്ത് മാഞ്ഞൂരിൽ പോലീസ് സ്റ്റേഷൻ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് എംഎൽഎ മോൻസ് ജോസഫിൻ്റെ അഭ്യർത്ഥനയെത്തുടർന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലക്യഷ്ണനാണ് മാഞ്ഞൂരിൽ പോലീസ് സ്റ്റേഷന് തസ്തിക അനുവദിച്ച് അനുമതി നൽകിയത്.

ഇതിനായി കഴിഞ്ഞ മാഞ്ഞൂർ പഞ്ചായത്ത് ഭരണ സമിതി കുറുപ്പന്തറ കടവ് ഭാഗത്ത് കെട്ടിടം എടുത്തു നൽകിയിരുന്നു. എന്നാൽ വൈക്കം എംഎൽഎ തൻ്റെ മണ്ഡലമായ കല്ലറിയൽ വേണമെന്ന ആവശ്യവുമായി എത്തിയതോടെ കല്ലറ പഞ്ചായത്ത് കെട്ടിടം കണ്ടെത്തി ആഭ്യന്തര വകുപ്പിന് കൈമാറുകയായിരുന്നു. ഇതിൻ്റെ തുടർ പ്രവർത്തികൾക്കായി ഹോം ഡിപ്പാർട്ട്മെൻ്റ് പണവും അനുവദിച്ചതായാണ് അറിയാൻ കഴിയുന്നത്.

Advertisment