/sathyam/media/post_attachments/YMlZmn3HyZxl3W5sj0MJ.jpg)
രാമപുരം:കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കുള്ള ഏകമാർഗ്ഗം ഭഗവത്ദർശനം മാത്രമാണ്. കലികാലദോഷപരി ഹാരത്തിന് രാമമന്ത്രം ദിവ്യ ഔഷധമാണെന്ന പൂർവ്വിക വിശ്വാസം ഉത്തരോത്തരം ദൃഢീകരിക്കുന്ന കാലഘട്ട മാണ് കർക്കിടകമാസം. രാമായണ കേട്ടുണരുന്ന കർക്കിടകമാസത്തിന്റെ പുണ്യ നാളുകളിൽ ശ്രീരാമലക്ഷമണ-ഭരത- ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്ന പൂർവ്വികാചാരമാണ് നാലമ്പല ദർശനം എന്ന പേരിൽ പ്രശസ്തമായിട്ടുളളത്.
നാലമ്പലദർശനം ഒരേ ദിവസം ഉച്ചപൂജയ്ക്കു മുൻപ് പൂർത്തിയാക്കുന്നത് ഏറ്റവും ഉത്തമമാണ്. എന്നുള്ള വിശ്വാസമാണ് കോട്ടയം ജില്ലയിലെ രാമപുരത്തെ നാലമ്പലദർശനത്തിന് പ്രാധാന്യമേറുവാൻ കാരണം. ക്ഷേത്രങ്ങൾ തമ്മിലുള്ള ദൂരം ഏതാണ്ട് 3 കിലോമീറ്റർ മാത്രമായതിനാൽ ചുരുങ്ങിയ സമയം കൊണ്ട് ആചാരവിധി അനുസരിച്ച് ഉച്ചപൂജയ്ക്കുമുമ്പ് ദർശനം നടത്തുവാൻ ഇവിടെ സാധിക്കും. കേരളി ത്തിലെന്നല്ല ഇന്ത്യയിൽതന്നെ മറ്റൊരിടത്തും ഈ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഇവിടുത്തെ നാലമ്പലദർശനത്തിന് പ്രസക്തിയേറുന്നു.
രാമനാമത്താലറിയപ്പെടുന്ന രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രത്തിലും തുടർന്ന് കൂടപ്പുലം ശ്രീല ക്ഷമണസ്വാമിക്ഷേത്രത്തിലും, അമനകര ശ്രി. ഭരതസ്വാമിക്ഷേത്രത്തിലും, മേതിരി ശത്രുഘ്ന സ്വാമിക്ഷേത്ര ത്തിലും ദർശനം നടത്തിയശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദർശനം നടത്തുന്നതോടെ നാലമ്പലദർശനം പൂർണ്ണമാകുന്നു.
ക്ഷേത്രാരാധനയിലെ പ്രദക്ഷിണ തത്വം അനുസരിച്ചുളള മതിൽക്കെട്ടിനുള്ളിലെ പ്രദക്ഷിണ ത്തിന്റെ ആറിരട്ടി ഗുണം ചെയ്യുന്ന ക്ഷേത്ര ഗ്രാമപ്രദക്ഷിണം നടത്തുന്നതിനുളള അവസരവും ഇവിടെ ലഭി ക്കുന്നു. രാമായണമാസമായ കർക്കിടകമാസത്തിൽ നാലമ്പലദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യത്തിനും മുജ്ജന്മദോഷപരിഹാരത്തിനും ദുരിത നിവാരണത്തിനും സന്താനലബ്ധിക്കും അത്യുത്തമമെന്നാണ് പൂർവ്വിക വിശ്വാസം.
തപശ്ചര്യയുളള ഋഷിശ്രേഷ്ഠരാൽ പ്രതിഷ്ഠിതമായിട്ടുളള നാല് ക്ഷേത്രങ്ങളിലും വൈകുണ്ഠവാസി യായ ഭഗവാന്റെ വിശ്വരൂപം കാണിക്കുന്ന സമാനതകളുളള പ്രതിഷ്ഠകളാണുളളത്. കൂടാതെ നിർമ്മാണ ത്തിലും ആചാരാനുഷ്ഠാനങ്ങളിലും സമാനതകളേറെയാണ്. നാല് ക്ഷേത്രങ്ങൾക്കും സമീപത്തായി ഉഗ്ര മൂർത്തിയായ ഭദ്രകാളീക്ഷേത്രങ്ങളും ശ്രീരാമസ്വാമിക്ഷേത്തോടനുബന്ധിച്ച് ഭക്തഹനുമാന്റെ ക്ഷേത്രവും ഉണ്ടെന്നുള്ളത്' പ്രത്യേകതയാണ്.
മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടുത്തെ പ്രധാന വഴിപാ ടുകൾക്കും സവിശേഷതയുള്ളതാണ്. ശ്രീരാമസ്വാമിക്ക് അമ്പും വില്ലും സമർപ്പണം, ശ്രീലക്ഷമണസ്വാമിക്ക ചതുർബാഹു സമർപ്പണം, ശ്രീഭരതസ്വാമിക്ക് ശംഖ് സമർപ്പണം (ശംഖ്പൂർ) ശ്രീശത്രുഘ്നസ്വാമിക്ക് ശ്രിചക്ര സമർപ്പണം എന്നിവയാണ്.
പൂർണ്ണമായും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങളുടെ തിരക്ക് കണക്കാക്കി തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിനായി നിർമ്മാണ വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നു. നാലമ്പല ദർശനക്കമ്മറ്റിയുടെ സഹകരണത്തോടെ നാല് ക്ഷേത്രങ്ങളിലും തീർത്ഥാടകരെ വരവേൽക്കുവാനും സുഗമമായ ദർശന സൗകര്യം ഒരുക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
തീർത്ഥാടകർക്ക് മഴ നനയാതെ ക്യൂ നിൽക്കുന്നതിന് പന്തൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വാഹന പാർക്കിംഗിന് വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾക്ക് ആവശ്യമായ ഇൻഫോർമേഷൻ സെന്ററുകളും വോളന്റീയർമാരുടെ സേവനവും നാല് ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. വഴിപാടുകൾക്ക് താമസം കൂടാതെ പ്രസാദം ലഭിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അമനകര ഭരതസ്വാമിക്ഷേത്രത്തിൽ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും കർക്കിടമാസത്തിൽ ദർശനസമയം രാവിലെ 5 മണിമുതൽ ഉച്ചക്ക് 12 മണി വരേയും വൈകിട്ട് 5 മുതൽ 7.30 വരേയും ആയിരിക്കും.
ദേവസ്വങ്ങളുമായി സഹകരിച്ച് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലാണ് നാലമ്പല ദർശന തീർത്ഥാടനയാത്ര സംഘടിപ്പിക്കുന്നത്. ജൂലൈ 1 മുതൽ ആഗസ്റ്റ് 16 നിന്നും തീർത്ഥാടനയാത്രകൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. താല്പര്യമുള്ളവർക്ക് മുൻകൂട്ടി വരെ എല്ലാ ജില്ലകളിൽ ബുക്കുചെയ്യാവുന്നതാണ്. ഓരോ ഡിപ്പോകളിൽ നിന്നുള്ള യാത്രാതീയതിയും വിശദാംശങ്ങളും അിറയുവാൻ അതാതു ജില്ലകളിലെ കോ-ഓർഡിനേറ്റർമാരുമായി ബന്ധപ്പെടേണ്ടതാണ്.
നാലമ്പലദർശനപുണ്യം തേടിയെത്തുന്ന മുഴുവൻ ഭക്തജനങ്ങളേയും രാമപുരത്തേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us