/sathyam/media/post_attachments/qwmXdKBNf8PYMO1tsuny.jpg)
കുറവിലങ്ങാട്:തോട്ടുവായിലുള്ള അറവുശാലയിൽ കശാപ്പിനായി കൊണ്ടുവന്ന കാള ഇടഞ്ഞോടി. കുറവിലങ്ങാട് പള്ളിക്കവലക്ക് സമീപം വച്ച് കാളയുടെ അക്രമണത്തിൽ യാത്രക്കാരായ മൂന്ന് പേർക്കും കാളയെ പിടിക്കാൻ എത്തിയ കശാപ്പുശാല ജീവനക്കാരായ രണ്ടു പേർക്കും പരിക്കേറ്റു.
രാവിലെ 11.45 ഓടെ ആയിരുന്നു കാളയുടെ അക്രമണം. കുറവിലങ്ങാട് കണ്ണംകുളം ജെയിസൻ മാത്യു, പിറവം കാക്കൂർ കളരിക്കൽ ഔസേപ്പ് (80), കുറവിലങ്ങാട് കളത്തൂർ വല്ലൂർ തോമസ് എന്നിവർക്കും കശാപ്പ് ശാലാ ജീവനക്കാരായ രണ്ടു പേർക്കുമാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഔസേപ്പിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേരെ കുറവിലങ്ങാട്ടെ വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. രാവിലെ നാലു മണിയോടുകൂടി തോട്ടുവാ ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന അറവുശാലയുടെ പരിസരത്തുനിന്നും കയർ പൊട്ടിച്ച് ഓടിയ കാള കാര്യംഭാഗത്ത് എത്തിയിരുന്നു. തുടർന്ന് കുറവിലങ്ങാട് ടൗണിലൂടെ ഓടിയ കാള പള്ളിക്കവല ഭാഗത്ത് എത്തി വഴിയാത്രക്കാരെ അക്രമിക്കുകയായിരുന്നു.
വിവരം അറിഞ്ഞ് കുറവിലങ്ങാട് പോലീസും ഫയർ ഫോഴ്സ് സംഘവും എസ്.ആർ ഷിജോയുടെ നേത്യത്വത്തിൽ സന്നദ്ധസേവാ പ്രവർത്തകരും നാട്ടുകാരും കശാപ്പുശാലാ ജീവനക്കാരും സംഭവ സ്ഥലത്ത് എത്തി കാളയെ വടം ഉപയോഗിച്ച് കുരുക്കിട്ട് കീഴ്പെടുത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us