/sathyam/media/post_attachments/j61BHUYHCwRYzhYEGLnJ.jpg)
കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയും കേരളത്തിൻ്റെ ആശങ്കകളും എന്ന വിഷയവുമായി ബന്ധപ്പെട്ട് യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി സെമിനാർ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും കേരള പിഎസ്സി മുൻ ചെയർമാനുമായ ഡോ.കെ.എസ്.രാധാകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സർവ്വകലാശാലകളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ സർക്കാർ നടപ്പാക്കുന്ന സിപിഎം വൽക്കരണത്തിനെതിരെ കേരള ഗവർണർ ഉയർത്തിയ എതിർപ്പുമായി ബന്ധപ്പെട്ട വിവാദം പൊതു സമൂഹം ചർച്ചക്ക് വിധേയമാക്കി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാലയുടെ വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ചട്ടം ലംഘിച്ച് തൻ്റെ അധികാര പരിധിയിൽ പെടാത്ത കാര്യത്തിന് നൽകിയ ശുപാർശയാണ്.
ഒന്നല്ല, രണ്ട് കത്തുകളാണ് മന്ത്രി ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവർണർക്ക് നൽകിയത്. മന്ത്രിയുടെ കത്തുകൾ പുറത്തു വന്നതോടെ, കണ്ണൂർ വിസിയുടേതടക്കം നിയമനങ്ങളിൽ സർക്കാർ ഇടപെടലുകൾ പ്രകടമായിരിക്കുകയാണെന്നും ഇത്തരത്തിലുള്ള വിഷയങ്ങൾ പൊതു സമൂഹത്തിന് മുൻപിൽ സജീവമായി ചർച്ചയാക്കപ്പെടണമെന്നും സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ധേഹം അഭിപ്രായപ്പെട്ടു.
എസ് വി ആർ എൻ എസ് എസ് വഴൂർ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ ടി.വി.മുരളി വല്ലഭൻ വിഷയാവതരണം നടത്തി. യുവമോർച്ച കോട്ടയം ജില്ലാ പ്രസിഡൻ്റ് അശ്വന്ത് മാമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് ആമുഖ പ്രഭാഷണം നടത്തി.
ബിജെപി കോട്ടയം ജില്ല പ്രസിഡൻ്റ് ജി.ലിജിൻലാൽ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് യുവമോർച്ച സംസ്ഥാന സെക്രട്ടറി വി എസ് വിഷ്ണു, കെ ആർ ശ്യാംകുമാർ എന്നിൻവർ സംസാരിച്ചു.
ബിജെപി ജില്ലാ ഭാരവാഹികളായ എസ് രതീഷ്, അഖിൽ രവീന്ദ്രൻ, സോബിൻലാൽ, വിനൂബ് വിശ്വം യുവമോർച്ച ജില്ലാ ഭാരവാഹികളായ രാജ് മോഹൻ,ശ്രീകുമാർ, പത്മകുമാർ വിനോദ്കുമാർ, സുധീഷ്, അനീഷ് കുറിച്ചി, സബിൻ, മണിമേഖല, രാംജിത്, ജയരാജ്, അജിത്ത്, ജിഷ്ണു എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us