ചിറ ഭാഗം അയ്യപ്പ - ഭൂവനേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവത്തിന് ഇന്ന് തുടക്കമാകുo

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

പാറത്തോട്: അഖില ഭാരത അയ്യപ്പ സേ വാ സംഘം 205ാം നമ്പർ ശാഖയിലെ അയ്യപ്പന്റേയും ശ്രീഭുവനേശ്വരി ദേവിയുടെയും 9-ാമത് പ്രതിഷ്ഠാ മഹോത്സവും പരിഹാര ക്രിയകളും 10, 11, 12, (മേടo- 27 - 28-29, - ചൊവ്വാ - ബുധൻ - വ്യാഴം) എന്നീ തിയതികളിൽ നടത്തും. ക്ഷേത്രം തന്ത്രി താഴ്മൺമഠം കണ്ഠരര് മോഹനരുടേയും, മേൽശാന്തി കോയിക്കൽ ഇല്ലത്ത് തുളസീധരൻ പോറ്റിയുടേയും നേതൃത്വത്തിൽ പൂജാധി കർമ്മങ്ങൾ നടക്കും.

ഒന്നാം ദിവസം 5 ന് പള്ളിയൂണർത്തൽ, 5.10 ന് നിർമ്മാല്യ ദർശനം, 6.00 ന് മഹാഗണപതി ഹോമം, 7.00 ന് ഉഷപൂജ, 8.00 ന് വിശേഷാൽ പൂജകൾ, 8.30 ന് സർപ്പപൂജ, 9.30 ന് ഉച്ചപൂജ, എന്നീ വൈകുന്നേരം 5.30 ന് നടതുറക്കൽ, 6.30 ന് ദീപാരാധന, 7.00 ന് അത്താഴ പൂജ, 7.30 ന് ഭഗവത് സേവ 8 ന് സുദർശ ഹോമം, 8.05 ന് കലാസന്ധ്യ (കൺവെൻഷൻ പന്തലിൽ ).

രണ്ടാം ദിവസം പൂജകൾ പതിവു പോലെ, വൈകുന്നേരം 7 ന് പാറത്തോട് പള്ളിപ്പടിയിൽ നിന്നും  താല  പ്പൊലിയുടെയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ  പള്ളിപ്പടി, പാറത്തോട് ടൗൺ, മലനാട് ജംഗ്ഷൻ, പഴൂമലപ്പടി, എന്നീ കേന്ദ്രങ്ങളിലൂടെ - ദേവന്മാരെ പല്ലക്കിൽ നഗര പ്രദക്ഷിണം നടത്തി 8.00 ന് ചിറ ഭാഗം ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. 9.00 ന് അമല കമ്മ്യൂണിക്ഷേഷൻസ് കാഞ്ഞിരപ്പള്ളി അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും. മൂന്നാം ദിവസം പതിവുപൂജകൾക്ക് പുറമെ 9.00 ന് കലശപൂജ, 10.00 ന് കലശാഭിക്ഷേകം, 12.30 ന് പ്രസാദമൂട്ട്, വൈകുന്നേരം 8 ന് വലിയ ഗുരുസിയോടെ സമാപിക്കും.

Advertisment