കോട്ടയം

സിപിഐഎം കുറവിലങ്ങാട് ടൗൺ ബ്രാഞ്ച് സമ്മേളനത്തിൽ പ്രതിഭകളെ ആദരിച്ചു

ബെയ് ലോണ്‍ എബ്രഹാം
Sunday, September 26, 2021

കുറവിലങ്ങാട്: സി പി ഐ എം കുറവിലങ്ങാട് ടൗൺ ബ്രാഞ്ച് സമ്മേളനത്തിൽ പ്രതിഭകളെ ആദരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ 15 പ്രതിഭകളെയും, കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന മുൻ നിര പോരാളിയും 13-ാം വാർഡിലെ ആശാ പ്രവർത്തക സിന്ധു രവീന്ദ്രൻ എന്നിവരെയുമാണ് സമ്മേളനത്തിൽ ആദരിച്ച് ഉപഹാരങ്ങൾ നൽകിയത്.

മൺമറഞ്ഞ് പോയ സഖാക്കൾ ഒ ഡി ശിവദാസ്, പി എം തോമസ് പ്ലാക്കിൽ, ഗോപി ഗോപാലൻ ഇന്ദിരഗിരി, എന്നിവരുടെ നാമധേയത്തിലുള്ള നഗറിൽ (ചെറുകരോട്ട് സന്തോഷിന്റെ വസതിയിൽ) ചേർന്ന അനുമോദന സമ്മേളനത്തിൽ പി എം ജോർജ് പെരുമ്പലത്ത് അധ്യക്ഷനായി.

സി പി ഐ എം കടുത്തുരുത്തി എസി അംഗം ടി.ടി ഔസേഫ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സി കെ സന്തോഷ് സ്വാഗതം പറഞ്ഞു. പാർട്ടി ലോക്കൽ സെക്രട്ടറി സദാനന്ദ ശങ്കർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ അഡ്വ കെ രവികുമാർ, ടി എസ് എൻ ഇളയത്, ടി.എൻ രംഗനാഥൻ, എ.ഡി. കുട്ടി, രമാരാജു, വി സി ജോർജ്, വി.വി ബാബു, എന്നിവരും ടൗൺ ബ്രാഞ്ചംഗങ്ങളായ സന്തോഷ് ചെറുകരോട്ട്, കെ ഗോപാലകൃഷ്ണൻ, കെ കെ അനീഷ്, സിജു ജേക്കബ്, സുരേഷ് കല്ലറയ്ക്കൽ, റ്റി ജി സോമനാഥൻ, സിജു ജോൺ, അജിത വർക്കി, തുടങ്ങിയവരും ചേർന്ന് ട്രോഫികൾ വിതരണം ചെയ്തു.

×