New Update
/sathyam/media/post_attachments/ykQqFWhewPIWXShqrWhu.jpg)
പാലാ: പാലായിലെ കലാലയമുറ്റത്ത് വിദ്യാര്‍ഥിനിയെ സഹപാഠി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം തീർത്തും വേദനാജനകമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.
Advertisment
നടുക്കത്തോടെയും അവിശ്വസനീയതോടെയുമാണ് ഇത് കേട്ടത്. കലാലയത്തില്‍ പകയുടെ ചോരപുഴയൊഴുക്കുന്നത് സാക്ഷര കേരളത്തിന് തീരാകളങ്കമാണ്. ഇത്തരത്തിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ നിയമനടപടിക്കു പുറമേ സമൂഹ ജാഗ്രതയും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അതീവ ക്രൂരമായ ഇത്തരം സംഭവങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ നയിക്കപ്പെടുന്നതിൻ്റെ സാഹചര്യങ്ങള്‍ പരിശോധിക്കപ്പെടണം. പാലാ സെന്റ് തോമസ് കോളജില്‍ സംഭവം നടന്ന ഉടന്‍ തന്നെ ജോസ് കെ മാണി സന്ദര്‍ശിച്ചു. പോലീസ് ഉദ്യോഗസ്ഥരുമായും കോളജ് അധികൃതരുമായും സംസാരിച്ചു. തലയോലപ്പറമ്പ് സ്വദേശി നിതിന മോള്‍ കളപ്പുരയ്ക്കലിന്റെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us