/sathyam/media/post_attachments/T1swCBIDIPwWqZu4Gs8R.jpg)
പെരുവ: കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് കമ്പനിയാക്കിയ വെള്ളൂർ പത്രകടലാസ് ഫാക്ടറിയുടെ പ്രവർത്തനം ഉടൻ തുടങ്ങാനും, റബ്ബർ അധിഷ്ഠിതമായ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സിയാൽ മോഡലിൽ തുടങ്ങാനുദ്ദേശിക്കുന്ന റബർ പ്രൊഡക്ട്സ് ലിമിറ്റഡ് കമ്പനി എച്ച്എന്‍എല്ലില്‍ നിന്നും സംസ്ഥാന സർക്കാർ കിൻഫ്രയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് 700 ഏക്കറോളം ഭൂമിയിൽ കെപിപിഎല്ലിന്റെ ആവശ്യം കഴിഞ്ഞു ബാക്കി സ്ഥലത്ത് റബ്ബർ പാർക്ക് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർവ്വേ നടപടികൾ പൂർത്തീകരിച്ചു വരുന്ന ഘട്ടത്തിൽ ഇവിടെ റബർ പ്രേഡക്റ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രവർത്തനങ്ങൾ തുടങ്ങാൻ കമ്പനിയുടെ സിഇഒ ആയി മുൻ ചീഫ് സെക്രട്ടറി ഷീല തോമസ് ഐഎഎസ് ചുമതല ഏറ്റെടുത്ത സാഹചര്യത്തിൽ റബർ പ്രോഡക്ട്സ് ലിമിറ്റഡ് കമ്പനിയുടെ നിർമ്മാണപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് കേരള കർഷക യൂണിയൻ എം മുളക്കുളം മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
170 രൂപ വരെ റബ്ബർ വില എത്തിയശേഷം വില ഇടിയുന്ന സ്ഥിതിവിശേഷമാണ് നിലവിൽ നിലനിൽക്കുന്നത്. കേരളത്തിലെ റബർ കർഷകരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസ പദ്ധതിയായ റബ്ബർ പാർക്ക് പ്രവർത്തനക്ഷമമാക്കി, വില സ്ഥിരത ഉറപ്പാക്കാൻ റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ ആരംഭിക്കുമ്പോൾ റബ്ബർ വില ഇടിയാതെ ഉയരുന്ന സ്ഥിതിവിശേഷം ഉണ്ടാകും.
ഇതിനുവേണ്ടി സർക്കാർതലത്തിൽ നിർദ്ദിഷ്ഠ റബർ പ്രോഡക്റ്റ് ലിമിറ്റഡ് കമ്പനിയുടെ നിർമ്മാണപ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കർഷകയൂണിയൻ എം മുളക്കുളം മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷക യൂണിയൻ എം മണ്ഡലം പ്രസിഡണ്ട് ജോസ് മൂന്നുപടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് തോമസ് നിലപ്പനകൊല്ലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രാജു കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
പാർട്ടി മണ്ഡലം പ്രസിഡണ്ട് സേവ്യർ, കൊല്ലപ്പള്ളി നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽസെക്രട്ടറി ടി എ ജയകുമാർ, പാർട്ടി നേതാക്കളായ കുരുവിള ആഗസ്തി, ലൂക്കാ മംഗളമായിപറമ്പിൽ, ജോയി നടുവിലേടം, സാബു കുന്നേൽ, ജോണി ഒറവങ്കര, വി.സി സ്കറിയ, വർഗീസ് തോപ്പിൽ, ജയൻ ജോർജ് വട്ടംകണ്ടത്തിൽ, ജോർജ് കടമ്പംകുഴി, ജോർജ്ജ് വെട്ടുകുഴി, തോമസ് തട്ടുംപുറം, കെ ഓ പോൾ കപ്ലികുന്നേൽ, സെബാസ്റ്റ്യൻ ഉറവിൽ, സി സി കുര്യാക്കോസ് ചേലക്കൽ, ജയപ്രകാശ് മണ്ണാംകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us