/sathyam/media/post_attachments/wkkzf2RyCEiosGjTJfzZ.jpg)
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലൊരു ''വിസ്മയ'' പ്രവേശനോത്സവം. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും മജീഷ്യനുമായ കണ്ണന്‍ മോനാണ് പ്രവേശനോത്സവ സമ്മേളനത്തില്‍ വിസ്മയം വിതറിയത്.
/sathyam/media/post_attachments/bh41tU0BSNqL46mla321.jpg)
സമ്മേളന ഉദ്ഘാടകനായിരുന്ന രാമപുരം പഞ്ചായത്ത് മെമ്പര്‍ സണ്ണി പൊരുന്നക്കോട്ടിനെ ഉള്‍പ്പെടുത്തിയായിരുന്നു കണ്ണന്‍മോന്റെ മായാജാലം. സമ്മേളനത്തില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളായ സാബു തോമസ്, സിജി സെബാസ്റ്റ്യന്‍, സിബി മണ്ണാപറമ്പില്‍, സണ്ണി പൊരുന്നക്കോട്ട് എന്നിവരില്‍ നിന്നായി വാച്ച്, പഴ്‌സ്, പേന, മൊബൈല്‍ ഫോണ്‍ എന്നിവ മേശയില്‍ നിരത്തിവച്ചു. ഇതില്‍ ഉദ്ഘാടകന്‍ ഏത് സാധനം ഇപ്പോൾ തെരഞ്ഞെടുക്കുമെന്നാണ് മജീഷ്യന്‍ ആദ്യമേ പ്രവചിച്ചത്.
സമ്മേളനത്തിനു മുമ്പേ തന്നെ തന്റെ പ്രവചനം വെള്ളപേപ്പറില്‍ എഴുതി സ്കൂൾ ഹെഡ്മാസ്റ്റര്‍ സാബു തോമസിനെ കണ്ണൻ മോൻ ആദ്യമേ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് മെമ്പര്‍ സണ്ണി പൊരുന്നക്കോട്ടിനോട് മേശയിൽ നിരത്തിയതിൽ ഇഷ്ടമുള്ള സാധനം തെരഞ്ഞെടുക്കാന്‍ മജീഷ്യൻ ആവശ്യപ്പെട്ടു. അദ്ദേഹം എടുത്തത് മൊബൈല്‍ ഫോണ്‍. കണ്ണന്‍മോന്‍ നേരത്തെ ഹെഡ്മാസ്റ്ററുടെ പക്കല്‍ പ്രവചനമായി എഴുതികൊടുത്തിരുന്നതും മൊബൈല്‍ ഫോണ്‍ എന്ന പേരുതന്നെ!
വിസ്മയ ഭരിതരായ വിശിഷ്ടാതിഥികളും അധ്യാപകരും സഹപാഠികളും മജീഷ്യനെ അഭിനന്ദിച്ചു. മറ്റ് ചില മാജിക്കുകൾ കൂടി കണ്ണന്‍മോന്‍ എന്ന എസ്. അഭിനവ് കൃഷ്ണ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ചു.
പ്രവേശനോത്സവ സമ്മേളനത്തില്‍ പി.റ്റി.എ. പ്രസിഡന്റ് സിബി മണ്ണാപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം പഞ്ചായത്ത് മെമ്പര്‍ സണ്ണി പൊരുന്നക്കോട്ട് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിജി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റര്‍ സാബു തോമസ്, ദിനേശ് സെബാസ്റ്റ്യന്‍, ജൂലി ഇഗ്നേഷ്യസ്, നിജോമി പി. ജോസ്, അഗസ്റ്റസ് ബിനോയ്, എസ്. അഭിനവ് കൃഷ്ണ, അഭിജിത്ത് ബിജു എന്നിവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us