പാലാ: പാടശേഖരങ്ങൾ തരിശിടുന്നത് ഒഴിവാക്കുന്നതിനും നെൽക്കൃഷിയെ പരിപോഷിപ്പിക്കുന്നതിനുo വേണ്ടി തൊഴിലുറപ്പ് തൊഴിലാളി സേവനം ഈ കൃഷി മേഖലയിൽ കൂടി നടപ്പാക്കണമെന്ന് കേരള കർഷക യൂണിയൻ മുത്തോലി പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.
ക്ഷീര കർഷകരെയും തൊഴിലുറപ്പ് തൊഴിൽ മേഖലയിൽ ഉൾപ്പെടുത്തി പാൽ ഉല്പാദനം വർദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ടോബിൻ.കെ.അലക്സ് അദ്ധ്യക്ഷത വഹിച്ചു. പുതിയ മണ്ഡലം ഭാരവാഹികളായി ടോമി മാത്യു തകടിയേൽ (പ്രസിഡണ്ട്), റോഷിൻ തോപ്പിൽ, ടോമി മണ്ണനാൽ, മാത്തുകുട്ടി കുന്നത്തേടത്ത്, സാജൻ കൊല്ലംപറമ്പിൽ എന്നിവരെ ഇതര ഭാരവാഹികളായും തെരഞ്ഞെടുത്തു.
ളാലംബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ് യോഗം ഉദ്ഘാടനം ചെയ്തു. അനില മാത്തുക്കുട്ടി, രാജൻ മുണ്ടമറ്റം, ടോമി കൊഴുവന്താനം, മാണിച്ചൻ പനയ്ക്കൽ, ജിജി ജേക്കമ്പ്', മാത്തുകുട്ടി ചേന്നാട്ട്, ജോയി മണ്ഡപം ജോസ് മണ്ണാറാകം,ബേബി വരയൻകുന്നേൽ, ബേബി കപ്പിലുമാക്കൽ എന്നിവർ പ്രസംഗിച്ചു.