New Update
/sathyam/media/post_attachments/KGuBGN9Uk0t0luJIawag.jpg)
പാലാ: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി നഗരസഭാ പരിധിയിൽ ഉള്ള എല്ലാ സ്കൂൾ പ്രവേശന കവാടങ്ങളും നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കരയും, വൈസ് ചെയർ പേഴ്സൺ സിജി പ്രസാദും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ബൈജു കൊല്ലംപറമ്പിലും, നീനാ ചെറുവള്ളിലും നേരിൽ സന്ദർശിച്ചു.
Advertisment
കാര്യങ്ങൾ വിലയിരുത്തിയതിന് ശേഷം മാഞ്ഞുപോയ സീബ്രാലൈൻ അടിയന്തരമായി പുനസ്ഥാപിക്കുന്നതിനും, പ്രവേശന കവാടത്തിൽ ഉള്ള പോലീസ് കാവൽ ശക്തമാക്കുന്നതിനും ചെയർമാൻ ബന്ധപ്പെട്ട പി.ഡബ്ലിയു.ഡി, പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us