കോട്ടയം: പാലാ വള്ളിച്ചിറയിലുള്ള പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഏഴുപേര്‍ പിടിയില്‍. പരിശോധനയിൽ നടത്തിപ്പുകാരനടക്കം നാല് പുരുഷന്മാരും മൂന്ന് സ്ത്രീകളും പിടിയിലായി. പാലാ, പ്രവിത്താനം, തൊടുപുഴ സ്വദേശികളായ സ്ത്രീകളെയാണ് പൊലീസ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം അഭയ കേന്ദ്രത്തിലേയ്ക്കു മാറ്റി.
വള്ളിച്ചിറയിലെ വീട് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പാലാ ഡിവൈ.എസ്.പി. ഷാജു ജോസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പോലീസ് സംഘം ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരന്‍ പാലാ ഉള്ളനാട് കവിയില്‍ ജോസഫ് (ടോമി-57), ഇടപാടുകാരായ പൂവരണി ആനകുത്തിയില്‍ ബാലകൃഷ്ണന്‍ നായര്‍ ബിനു (49), തോടനാട് കാരിത്തോട്ടില്‍ മനോജ് (39), ചെങ്ങളം കാഞ്ഞിരമറ്റം പന്തപ്ലാക്കല്‍ ബോബി (57) എന്നിവരെ പാലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്റ്റര്‍ കെ.പി ടോംസന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്.