മീനച്ചിൽ ഞാവക്കാട്ട് കൊച്ചുമഠം കെ. കെ. ഭാസ്ക്കരൻ കർത്താ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മീനച്ചിൽ ഞാവക്കാട്ട് കൊച്ചു മഠത്തിൽ കെ. കെ. ഭാസ്ക്കരൻ കർത്താ ഇന്ന് രാവിലെ നിര്യാതനായി. 101 വയസ്സായിരുന്നു. ഭാര്യ: പരേതയായ ശാരദ കുഞ്ഞമ്മ (തലവടി ചെറുശ്ശേരി മഠഠ കുടുംബാംഗം). മക്കൾ: രാധാമണി (റിട്ട. മാനേജർ എസ്.ബി.ഐ), ഇന്ദിര, ഗീത (റിട്ട. പ്രൊഫ. ഡി.ബി. കോളേജ് തലയോലപ്പറബ്), ശ്രീദേവി (റിട്ട. പ്രൊഫ.കെ.പി.ബി. നിധി കൊച്ചി). മരുമക്കൾ: അഡ്വ. ശങ്കരകൈമൾ (റിട്ട.കെ.എസ്.ഇ.ബി. പാലാ), രതീശൻ നായർ (റിട്ട. മാനേജർ ധനലക്ഷമി ബാങ്ക് കൊച്ചി), വേണുഗോപാൽ (റിട്ട. പ്രൊഫ. ഡി.ബി. കോളേജ് തലയോലപ്പറബ്), ഗോവിന്ദൻ കുട്ടി മേനോൻ (റിട്ട. ഉദ്യോഗസ്ഥൻ കെൽട്രോൺ).

Advertisment

പൗരപ്രമുഖനും മുൻ മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്നു. രാജ ഭരണത്തിനും ജനായത്ത ഭരണത്തിനും നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. സംസ്ക്കാരം ഇന്ന് വൈകിട്ട് 7 മണിക്ക് മീനച്ചിൽ കുടുംബ വീട്ടിൽ.

Advertisment