ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/lXEnemarM40luRWNPDt3.jpg)
പാലാ: പാലാ സിവിൽ സ്‌റ്റേഷൻ -കിഴതടിയൂർ ബൈപ്പാസിൻ്റെ വശത്ത് വൻ തോതിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നതായി നാട്ടുകാർ പ്രതികരിച്ചു. പുലർച്ചെ നടക്കാനിറങ്ങിയവരാണ് ഇതു കണ്ടെത്തിയത്. മഴയിൽ മാലിന്യം ളാലം തോട്ടിലേക്ക് ഒഴുകിയേക്കും.
Advertisment
പാലാ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തുമെന്നാണ് സൂചന. ഇത്തരത്തിലുള്ള ഹീനകൃത്യം ചെയ്തവരെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകുമെന്ന് ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര ഇപ്പോൾ അറിയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us