New Update
/sathyam/media/post_attachments/hrfcvzG9szVGFkWdvH6Z.jpg)
പാലാ: ഹോട്ടൽ വ്യവസായത്തെ തകർക്കുന്ന രീതിയിലുള്ള വില വർധനവിനെതിരിരെ കേരളാ ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ പാലാ യുണിറ്റിൻ്റെ അടിയന്തര എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട് 3.30 ന് ചേർന്നു.
Advertisment
യൂണിറ്റ് പ്രസിഡൻ്റ് ബിജോയി വി.ജോർജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എച്ച്.ആർ.എ സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷെറീഫ്, യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ്, യൂണിറ്റ് ട്രെഷർ ജോബിൻ ജേക്കബ് എന്നിവർ സംസാരിക്കുകയും എക്സിക്യൂട്ടീവ് അംഗങ്ങൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
ഈ പ്രതിസന്ധിയിൽ നിന്നും ഈ വ്യവസായത്തെ പിടിച്ചു നിർത്താൻ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നുള്ള അഭ്യർത്ഥനയും യോഗത്തിൽ നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us