കൗമാരക്കാർക്ക് ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ച് അരീക്കര വാർഡ്

New Update

publive-image

പാലാ: ഉഴവൂർ പഞ്ചായത്ത് അരീക്കര വാർഡ് ൽ കുട്ടികളുടെ വർണ്ണകൂട്ട് ക്ലബ്‌ ന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. അരീക്കര കപ്പടകുന്നേൽ അംഗൻവാടിയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ക്ലബ്‌ പ്രസിഡന്റ്‌ ആരോൺ ജോബി ആദ്യക്ഷത വഹിച്ചു. അംഗൻവാടി അധ്യാപിക മിനി സതീഷ് ആശംസകൾ അറിയിച്ചു. അംഗൻവാടി അധ്യാപകർ ആയ ഇന്ദു ഗോപി, സുകുമാരി വി ജി എന്നിവർ ആവശ്യമായ നേതൃത്വം നൽകി.

കോട്ടയം എസ്‌സൈസ് വിമുക്തി മിഷൻ ന്റെ പരിശീലകൻ പാലാ സ്വദേശി ബെന്നി സെബാസ്റ്റ്യൻ ആണ് ക്ലാസ്സ്‌ നയിച്ചത്‌.ലഹരിവിരുദ്ധ ജീവിതം, ലഹരിവിരുദ്ധ കുടുംബം, ലഹരിവിരുദ്ധ സമൂഹം എന്ന വിഷയത്തിൽ ആണ് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നൽകിയത്.

ജീവിതത്തെ ലഹരിയായി മാറ്റുവാൻ കൂട്ടുകാർക്ക്‌ സാധിക്കട്ടെ എന്ന് പ്രസിഡന്റ്‌ ജോണിസ് സ്റ്റീഫൻ അഭിപ്രായപെട്ടു. 50 ഓളം കൗമാരക്കാർ പങ്കെടുത്ത സെമിനാർ ചായ സൽക്കാരത്തോടെ അവസാനിച്ചു.

Advertisment