/sathyam/media/post_attachments/wmniL12Ke9og8eJ0dkX2.jpg)
കോട്ടയം: പാലാ - കോട്ടയം ജില്ലാ മത്സ്യ കർഷക ദിനാചരണം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തി. യോഗത്തിൽ മത്സ്യകൃഷി പരിശീലന ക്ലാസ്സും, കർഷകർക്ക് ആദരവും നൽകി.
ചടങ്ങിൽ ജില്ലയിലെ മികച്ച പടുതാക്കുളം മത്സ്യ കർഷകനായി തെരഞ്ഞെടുത്ത സൈമൺ ജോർജ് ഇല്ലിക്കലിനെ (പാറത്തോട് ) കേരള സ്റ്റേറ്റ് ഓർഫനേജ് കൺറോൾ ബോർഡ് അംഗവും, ഓർഫനേജ് അസ്സോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ഫാ: റോയി മാത്യു വടക്കേൽ മെമന്റോ നൽകി ആദരിച്ചു.
സൈമൺ ജോർജിനെ പാറത്തോട് ഗ്രാമ പഞ്ചായത്തും വിവിധ കർഷക സംഘടനകളും പൊന്നാട അണിയിച്ചു ആദരവ് നൽകി. ളാലം ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡന്റ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ അദ്ധ്യഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം ചെയ്തു.
ആനന്ദ് ചെറുവള്ളി, പ്രേമോൾ ദാസ് , റ്റി.കെ. വസന്തകുമാരി, ഷാബു പോൾ, പി എസ് സിയാദ്, എം ടി ബിനു മോൾ , എസ് രഞ്ചിത് എന്നിവർ പ്രസംഗിച്ചു. ഫിഷറീസ് പ്രോജക്റ്റ് കോ - ഓർഡിനേറ്ററന്മാരായ പി.എസ്. ആതിര , പൊൻമണി എന്നിവർ ക്ലാസ്സുകൾ നയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us