/sathyam/media/post_attachments/cAbe7uRac83aNqjscfg3.jpg)
പാലാ റിംങ് റോഡ് രണ്ടാം ഘട്ടത്തിനായുള്ള ടോപ്പോ ഗ്രാഫിക് സർവ്വേ അധികൃതരോടൊപ്പം സ്ഥല ഉടമകളും.
പാലാ: മീനച്ചിലാറിന് കുറുകെ ചെത്തിമററം കളരിയാംമാക്കൽ പാലം കടക്കാൻ വഴിതെളിയുന്നു. മീനച്ചിലാറിൻ്റെ മറുകരയിൽ പാലത്തിലേക്കുള്ള സമീപന പാതയുടെ നിർമ്മാണത്തിനായുള്ള നടപടികളുടെ പ്രാരംഭഘട്ട പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കലിനായുള്ള 6 (1) നോട്ടിഫിക്കേഷൻ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിരുന്നു.
/sathyam/media/post_attachments/qzOlmodSzgAUDE6zvveU.jpg)
ഇതിൻ്റെ അടിസ്ഥാനത്തിൽ നേരത്തെ സമീപന പാതയ്ക്കായി സ്ഥാപിച്ചിരുന്ന അതിർത്തി കല്ലുകൾ കണ്ടെത്തി കാടുവെട്ടി "മഞ്ഞ " നിറം പെയ്ൻ്റ് ചെയ്ത് ഓരോ കല്ലും തെളിച്ചു കഴിഞ്ഞു. കാണാതായ കല്ലുകൾക്ക് പകരം കല്ലുകൾ സ്ഥാപിക്കുകയും ചെയ്തു. ഈ വിവരം പൊതുമരാമത്ത് ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പ് റവന്യൂ വകുപ്പിലേപ്പ് റിക്വസിഷൻ നൽകുന്നതോടെ റവന്യൂ (ബി) വകുപ്പ് വിജ്ജാപനം പുറപ്പെടുവിച്ച് വില നിർണ്ണയം നടത്തും.
രണ്ടാം ഘട്ടറിംങ് റോഡിൻ്റെ 1.920 കി.മീറ്റർ മുതൽ 2.121 കി.മീ വരെയുള്ള ഭാഗം പൊതുമരാമത്ത് റോഡ് വകുപ്പാണ് ഭൂമി ഏറ്റെടുത്ത് നിർമ്മിക്കുന്നത്. 31.53 ആർ സ്ഥലമാണ് ഇവിടെ റോഡിനായി പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുക. 10.07.2017-ലെസർക്കാർ ഉത്തരവ് ജി.ഒ.( ആർ ടി ) നം. 942 / 2017/പി ഡബ്ല്യു.ഡി പ്രകാരം 45 കോടിയുടെ ഭരണാനുമതി സർക്കാർ നൽകിയിരുന്നതാണ്. പൂർത്തിയാക്കിയ ഒന്നാം ഘട്ടത്തിൽ അവശേഷിക്കുന്ന തുക ഇവിടെ വിനിയോഗിക്കും. നിരക്ക് വർദ്ധനവിന് അനുസരിച്ച് ഇനി എസ്റ്റിമേറ്റ് പുതുക്കിയാൽ മതിയാവും.
പ്രദേശവാസികളുടേയും പ്രാദേശിക കുടിവെള്ള പദ്ധതി ഗുണഭോക്താക്കളുടെയും ആവശ്യപ്രകാരം ചെക്ക്ഡാമിനൊപ്പം പാലം കൂടി ഉൾപ്പെടുത്തി ജലസേചന വകുപ്പാണ് കളരിയാംമാക്കൽ കടവിൽ മീനച്ചിലാറിന് കുറുകെ മുൻ ധനകാര്യ മന്ത്രി കെ.എം.മാണിയുടെ പ്രത്യേക താത്പര്യത്താൽ പാലം നിർമ്മിച്ചത്.ഈ പാലം ഏതെങ്കിലും റോഡിൻ്റെ ഭാഗമല്ലാതിരുന്നതിനാൽ അപ്രോച്ച് റോഡ് ഉൾപ്പെടുത്തിയിരുന്നില്ല.
കളരിയാംമാക്കലിനു സമീപം രണ്ട് കി.മീറ്ററിനുള്ളിൽ വട്ടോളി കടവ്, വിലങ്ങുപാറ, തറപ്പേൽ കടവ് എന്നിങ്ങനെ മൂന്ന് പൊതുമരാമത്ത് പാലങ്ങളാണ് ഉള്ളത്. ഇതിനു ശേഷം മറ്റൊരു പാലം കൂടി പൊതുമരാമത്ത് വകുപ്പിന് ഇവിടെ നിർമ്മിക്കുവാൻ സാധിക്കുമായിരുന്നില്ല. ഈ കടമ്പ മറികടക്കുവാനാണ് ജലസേചന വകുപ്പിൻ്റെ ഭരണാനുമതിയിൽ ഭാവി നഗരവികസനം മുന്നിൽ കണ്ട് ഒരു പുതിയ പാലം കൂടി ഉൾപ്പെടുത്തി നിർമ്മിക്കപ്പെട്ടത്.
കൂറ്റനാൽ കടവിലും, മുരിക്കും പുഴ കടവിലും പാലങ്ങൾക്ക് കെ.എം.മാണി ബജറ്റിലൂടെ അനുമതി നൽകിയിരുന്നു. ജലസേചന വകുപ്പിൻ്റെ കളരിയാംമാക്കൽ പാലം ഗതാഗതത്തിന് പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗമായി പാലാ റിംങ് റോഡിൻ്റെ രണ്ടാം ഘട്ട അലെൻമെൻ്റ്റ് നാറ്റ്പാക് സർവ്വേയിൽ ഈ പാലം വഴി നിശ്ചയിക്കുകയായിരുന്നു. രണ്ടാം ഘട്ടറിംങ് റോഡിൻ്റെ 0.00 കി.മീ പന്ത്രണ്ടാം മൈൽ മുതൽ 1.920.കി.മീ വരെ കിഫ്ബി ഫണ്ട് വിനിയോഗിച്ച് കേരള റോഡ് ഫണ്ട് ബോർഡാണ് നിർമ്മിക്കുക.
ഇതിനായുള്ള വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്ന നടപടികൾ സെൻ്റെർ ഫോർ മാനേജ്മെൻ്റ് ഡവലപ്മെൻ്റ് നടത്തുന്നതായി ജോസ്.കെ.മാണി എം.പി അറിയിച്ചിരുന്നു. ആരംഭഭാഗത്ത് ടോപ്പോഗ്രാഫിക് സർവ്വേ പുരോഗമിക്കുകയാണ്. സ്ഥല ഉടമകളും സർവ്വേ നടപടികളോട് പൂർണ്ണമായും സഹകരിക്കുന്നതിനാൽ തർക്കങ്ങളില്ലാതെ ഇവിടെയും പ്രവർത്തനങ്ങൾ നടക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us