/sathyam/media/post_attachments/EOe3CaYT8Fw4IlvteSYp.jpg)
കോട്ടയം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച് നഗ്ന ദൃശങ്ങൾ ഫോണിൽ പകർത്തി ബന്ധുക്കൾക്ക് അയച്ചു നൽകിയ യുവാവ് അറസ്റ്റിൽ. കുറുച്ചി ഇത്തിത്താനം കാഞ്ഞിരമൂട്ടിൽ വീട്ടിൽ ഷാബിൻ ബിജുവിനെ (23) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തത്. പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങളും പീഡനരംഗങ്ങളും ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
പൊലീസ് ഇൻസ്പെക്‌ടർ ടി.ആർ.ജിജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.