വേൾഡ് മലയാളി കൗൺസിൽ പാലാ ചാപ്റ്റര്‍ ഓണം ആഘോഷിച്ചു

New Update

publive-image

പാലാ:വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) പാലാ ചാപ്റ്റർ ഓണം ആഘോഷിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടന്ന ഓണാഘോഷങ്ങൾ ചെയർമാൻ അഡ്വ. സന്തോഷ്‌ മണര്‍കാട്ട്  ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് വിഎം അബ്‌ദുള്ളഖാൻ അധ്യക്ഷത വഹിച്ചു.

Advertisment

സെക്രെട്ടറി ബെന്നി മൈലാടൂർ, ട്രെസ്റെർ അഡ്വ. അഭിജിത് എസ്, ഉണ്ണി കുളപ്പുറം, മോനിച്ചൻ, ബാബു ഞെട്ടാണൊഴുകയിൽ, ജോർജ് വലിയപറമ്പിൽ, തോമാച്ചൻ പാലക്കുടി, സെബി പാറമുണ്ട, ജോസ് തെങ്ങുംപള്ളി, അഗസ്റ്റിൻ വാഴക്കൻ, കെ ആർ അനുരാഗ്, രമേശ്‌ ബാബു എന്നിവർ പ്രസംഗിച്ചു.

publive-image

വനിതാ വിംഗ് ചെയർപേഴ്സൺ ഐഷാ ജഗദീഷ് നേതൃത്വം കൊടുത്ത ഓണപ്പാട്ടുകളുടെ ഗാനമേള ഉണ്ടായിരുന്നു. കോവിഡാന്തര ചികിത്സക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായം നൽകുന്ന പദ്ധതിക്ക് രൂപം നൽകി.

wmc
Advertisment