ഏറ്റുമാനൂരിലെ ക്രിസ്തീയ ധ്യാന കേന്ദ്രത്തിൽ നിന്നും ഇടുക്കി സ്വദേശി യുവാവിനെ കാണ്മാനില്ല

New Update

publive-image

അതിരുമ്പുഴ:ഏറ്റുമാനൂരിലെ ക്രിസ്തീയ ധ്യാന കേന്ദ്രത്തിൽ നിന്നും ഇടുക്കി സ്വദേശി യുവാവിനെ കാണ്മാനില്ല. ഏറ്റുമാനൂർ അതിരുമ്പുഴ കാര്യസ്ഭവൻ ധ്യാന കേന്ദ്രത്തിൽ നിന്നും ഇടുക്കി ഇടവെട്ടി സ്വദേശി തോട്ടിയിൽ വീട്ടിൽ ജിബിൻ ദേവസ്യാ (21) യാണ് ബുധനാഴ്ച രാത്രി 7.30 ന് ശേഷം കാണാതെയായത്.

Advertisment

മാതാപിതാക്കളോടൊപ്പമാണ് ജിബിൻ ദേവസ്യാ ധ്യാനം കുടുവാൻ എത്തിയിരുന്നത്. അമിതമായ വിഡിയോ ഗെയിം ഫോണിൽ കളിക്കുന്ന സ്വഭാവം മാറ്റാനാണ് ധ്യാന കേന്ദ്രത്തിൽ ജിബിനെ എത്തിച്ചത് എന്ന് ബന്ധുക്കൾ പറയുന്നു. കാണാതാകുമ്പോൾ കറുത്ത നിറത്തിലുള്ള ടി ഷർട്ടും, ജീൻസ് പാന്റുമാണ് ധരിച്ചിരുന്നത്.

ജിബിനെ കാണാനില്ല എന്നുള്ള പരാതിയുമായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ ചെന്ന് ബന്ധുക്കളോട് ഏറ്റുമാനൂർ എസ്.എച്ച്.ഒ വളരെ മോശമായി പെരുമാറി എന്നും ആരോപണം ഉയർന്നിട്ടുണ്ട്. പരാതിയിലെ തുടർനടപടികൾ അന്വേഷിച്ച പൊതുപ്രവർത്തകരോടും എസ്.എച്ച്. ഒ പെരുമാറിയതും അപമര്യാദയായി തന്നെയാണയെന്നും പറയപ്പെടുന്നു.

Advertisment