New Update
/sathyam/media/post_attachments/IQsP5vIxvw8rRVfVKkst.jpg)
കോഴിക്കോട്: 12 വയസ്സിൽ താഴെ പ്രായമുള്ള മൂന്നുമക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. കൂരാച്ചുണ്ട് സ്വദേശിനിയായ 27 കാരിയും 26 കാരനുമാണ് അറസ്റ്റിലായത്.
Advertisment
തിങ്കളാഴ്ച രാവിലെ വൈത്തിരിയിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്.ഇക്കഴിഞ്ഞ മെയ് 4-നാണ് യുവതിയെ കാണാതായത്. വീട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് കൂരാച്ചുണ്ട് പോലീസ് കേസെടുത്തിരുന്നു.
3 കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിന് പ്രേരണ നൽകിയതിന് കാമുകനെതിരെയുമാണ് പോലീസ് കേസെടുത്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us