എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ നവതി ആഘോഷം സംഘടിപ്പിച്ചു

New Update

publive-image

കോഴിക്കോട്: എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്ടെ മുതിർന്ന ശ്രീനാരായണീയനും കേരള ഗാന്ധി കേളപ്പജിയുടെ ശിഷ്യനുമായ സി പി കുമാരൻ്റെ നവതി ആഘോഷം സംഘടിപ്പിച്ചു.അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന നവതി സമാദരണ ചടങ്ങിൻ്റെ ഉദ്ഘാടനം ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ നിർവ്വഹിച്ചു.

Advertisment

ത്യാഗ ധനൻമാരായ പൊതുപ്രവർത്തകരെ ആദരിക്കുന്നതിലൂടെ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. മുൻ മേയർ സി ജെ റോബിൻ മുഖ്യാതിഥിയായിരുന്നു.മുൻ എസ് എൻ ഡി പി യോഗം കൗൺസിലർ എ പി മുരളീധരൻ, അഡ്വ.മഞ്ചേരി സുന്ദർരാജ്,ഡി സി സി ജനറൽ സെക്രട്ടറി എൻ.വി ബാബുരാജ്, ഡോക്ടർ മിലി മോനി, അഡ്വ.എം.രാജൻ, പി കെ ഭരതൻ, കെ.ബിനുകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisment