സ്കൂട്ടറിൽ ബസിനെ മറികടക്കാൻ ശ്രമം ; എതിരെ വന്ന ലോറിയിൽ കൂട്ടിയിടിക്കാതെ വിദ്യാർത്ഥിനികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

New Update

publive-image

കോഴിക്കോട്: സ്കൂട്ടറിൽ ബസിനെ മറികടക്കവേ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കാതെ വിദ്യാർത്ഥിനികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. ബസിലെ സി.സി.ടി.വിയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ പുറത്ത് വന്നു. അതേസമയം, ബസിനും ലോറിക്കുമിടയ്ക്ക് കുടുങ്ങിയ വിദ്യാർത്ഥികൾ റോഡിൽ വീണെങ്കിലും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Advertisment

ഇന്നലെ രാവിലെ അരീക്കോട്-കോഴിക്കോട് റൂട്ടിൽ താത്തൂർപൊയിലിൽ ആണ് അപകടം നടന്നത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇടുങ്ങിയ റോഡിൽവെച്ചാണ് രണ്ട് വിദ്യാർത്ഥിനികൾ സഞ്ചരിച്ച സ്കൂട്ടർ ബസിനെ മറികടക്കാൻ ശ്രമിച്ചത്.

പെട്ടെന്ന് എതിരെ ലോറിവരികയും ഇവർ ലോറിക്കും ബസിനുമിടയിൽ പെടുകയുമായിരുന്നു. സ്കൂട്ടർ ലോറിയിലും ബസിലും തട്ടിയെങ്കിലും ഇരുവരും റോഡിലേക്ക് തന്നെ വീണതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Advertisment