ലേ ലഡാക്ക് ടൂറില്‍ ഗൈഡായി ബോബി ചെമ്മണൂര്‍

New Update

publive-image

Advertisment

കോഴിക്കോട്: ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ഭാഗമായ ബോബി ടൂര്‍സ് ആന്‍റ് ട്രാവല്‍സിന്‍റെ ലേ ലഡാക്ക് ടൂറില്‍ ബോബി ചെമ്മണൂര്‍ ഗൈഡായി ആദ്യയാത്ര പുറപ്പെട്ടു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത് അംഗ സംഘമാണ് 7 ദിവസത്തെ യാത്രയ്ക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്.

പ്രമുഖ വ്ളോഗറും ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുമായ ബൈജു എന്‍ നായര്‍, ഫിന്‍ലന്‍ഡ് സ്വദേശിയും ബോബി ടൂര്‍സ് ആന്‍റ് ട്രാവല്‍സ് ടൂര്‍ മാനേജരുമായ ഹെലി ടൊലോനന്‍ തുടങ്ങിയവര്‍ യാത്രയ്ക്ക് നേത‍ൃത്വം നല്‍കും. വരും ദിവസങ്ങളില്‍ ഇന്ത്യയ്ക്കകത്തും വിദേശത്തേക്കുമായി നിരവധി യാത്രകള്‍ ബോബി ടൂര്‍സ് ആന്‍റ് ട്രാവല്‍സ് സംഘടിപ്പിക്കുന്നു.

boby chemmannur
Advertisment