ഒളിപ്പിച്ചത് നാല് ക്യാപ്സൂൾ; 60 ലക്ഷം രൂപയുടെ സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

New Update

publive-image

കോഴിക്കോട്: കരിപ്പൂരിൽ 60 ലക്ഷം രൂപയുടെ സ്വർണമിശ്രിതം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ചെമ്പോല സ്വദേശി മുഹമ്മദ് അഫ്സാനിൽ ആണ് അറസ്റ്റിലായത്. ജിദ്ദയിൽ നിന്നും എയർ ഇന്ത്യൻ എക്സ്പ്രസ് വിമാനത്തിൽ ആണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയത്.

Advertisment

എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. 1059 ഗ്രാം സ്വർണമിശ്രിതമായിരുന്നു ഇയാളുടെ കൈവശം ഉണ്ടായിരുന്നത്.

60 ലക്ഷം രൂപ വില വരുന്ന 1059 ഗ്രാം സ്വർണമിശ്രിതം ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. നാല് ക്യാപ്സൂൾ പരുവത്തിലായിരുന്നു സ്വർണമിശ്രിതം അഫ്സാനിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത്. പിരികൂടിയ മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം ഇയാൾക്കെതിരെയുള്ള തുടർ നടപടികൾ സ്വീകരിക്കും.

Advertisment