ചക്കിട്ടപ്പാറയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; രണ്ട് സ്ത്രീകളടങ്ങുന്ന ആയുധധാരികളായ സംഘം പോസ്റ്ററുകൾ പതിച്ച് കാട്ടിലേക്ക് മടങ്ങി

New Update

publive-image

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ മാവോയിസ്റ്റ് സംഘമെത്തി. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് രണ്ട് സ്ത്രീകളടങ്ങുന്ന ആയുധധാരികളായ സംഘം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്ലാന്‍റേഷന്‍ വാർഡിലെ പേരാമ്പ്ര എസ്റ്റേറ്റിലെത്തിയത്.

Advertisment

എസ്റ്റേറ്റ് മതിലിലും ബസ്റ്റോപ്പിലും പോസ്റ്ററൊട്ടിച്ച സംഘം ലഘുലേഖകളും വിതരണം ചെയ്തതായി നാട്ടുകാർ പറഞ്ഞു. റീപ്ലാന്‍റേഷന്‍റെ മറവില്‍ തോട്ടത്ത ഖനന മാഫിയകൾക്ക് വിട്ടുകൊടുക്കരുതെന്നാണ് സിപിഐ മാവോയിസ്റ്റിന്‍റെ പേരിലുള്ള പോസ്റ്ററിലുള്ളത്. തണ്ടർബോൾട്ടും പോലീസും സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു.

NEWS
Advertisment