New Update
Advertisment
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേല്‍പിച്ചയാൾ പിടിയില്‍. കൊടിയത്തൂർ സ്വദേശി അബ്ദുള്ളയെയാണ് മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊടിയത്തൂരു നിന്ന് ബൈക്കില്‍ വരികയായിരുന്ന ഇയാൾ പരിശോധന നടത്തുകയായിരുന്ന മുക്കം പോലീസ് സ്റ്റേഷനിലെ എസ്ഐ അബ്ദുറഹിമാനെ മനപൂർവം ഇടിച്ച് പരുക്കേല്‍പിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൈക്ക് പരുക്കേറ്റ എസ്ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.