കോഴിക്കോട്‌

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ ബ്രാഞ്ചിൻ്റെ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു

സുഭാഷ് ടി ആര്‍
Friday, September 17, 2021

കോഴിക്കോട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് കോർപ്പറേഷൻ ബ്രാഞ്ചിൻ്റെ പ്രഥമ ഭാരവാഹികളെ റെഡ് ക്രോസ് കോർപ്പറേഷൻ ബ്രാഞ്ച് സ്ഥിരം പ്രസിഡൻ്റ് കൂടിയായ മേയർ ഡോ. ബീനാ ഫിലിപ്പിൻ്റെ സാന്നിധ്യത്തിൽ റെഡ് ക്രോസ് ഭവനിൽ വെച്ച് ചേർന്ന യോഗത്തിൽ തെരഞ്ഞെടുത്തു.

ചെയർമാൻ – സുധീഷ് കേശവപുരി, സെക്രട്ടറി – റിട്ട. സുബേദാർ മേജർ എൻ പി വസന്തൻ. മറ്റു ഭാരവാഹികൾ: വൈസ് ചെയർമാൻമാർ – ഷനൂപ് താമരക്കുളം, അൻവർ സാദത്ത്. ജോ. സെക്രട്ടറിമാർ – അനൂപ് കുമാർ പയ്യടിത്താഴം, ഹർഷൻ കെ ആർ. ട്രഷറർ – ജ്യോതി കാമ്പുറം.

×