കേരളം

സ്മോള്‍ സ്കെയില്‍ ബില്‍‍ഡിംഗ് ഓണേഴ്സ് അസോസിയേഷനും ടര്‍ട്ടില്‍ ഹെല്‍മറ്റ് കമ്പനിയും  ചേർന്ന്  ഫെയ്സ് ഷീൽഡ് വിതരണം ചെയ്തു

സുഭാഷ് ടി ആര്‍
Sunday, September 19, 2021

കോഴിക്കോട്: ഫയർ & റെസ്ക്യൂ സ്‌റ്റേഷൻ വെള്ളിമാട്കുന്ന് നിലയത്തിലെ ജീവനക്കാർക്ക് കൊറോണ പ്രതിരോധ പ്രവർത്തനത്തിനും മറ്റ് രക്ഷാപ്രവർത്തനങ്ങൾക്കും സ്വയം രക്ഷ ഉറപ്പാക്കുന്നതിനായി രക്ഷാപ്രവർത്തന സമയങ്ങളിൽ ഉപയോഗിക്കുന്നതിനായി നല്ല ഗുണനിലവാരത്തിലുള്ള ടര്‍ട്ടില്‍ കമ്പനിയുടെ ഫെയ്സ് ഷീൽഡും ക്യാപ്സൂള്‍ ടോർച്ചും വിതരണം ചെയ്തു. സ്മോള്‍ സ്കെയില്‍ ബില്‍‍ഡിംഗ് ഓണേഴ്സ് അസോസിയേഷനും ടര്‍ട്ടില്‍ ഹെല്‍മറ്റ് കമ്പനിയും (ഡൽഹി)  ചേർന്ന് കേരളാ ഫയർ സർവ്വീസ് അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

അസോസിയേഷൻ രക്ഷാധികാരി ഷെവലിയാർ സി .ഇ ചാക്കുണ്ണി ഉദ്ഘാടനവും വിതരണവും നടത്തി. സ്‌റ്റേഷൻ ഓഫീസർ കെ.പി ബാബുരാജ് ഏറ്റു വാങ്ങി. കോഴിക്കോട് ടൗൺ കേന്ദ്രീകരിച്ച് മീഞ്ചന്ത, ബീച്ച് നിലയങ്ങളിലെ ജീവനക്കാർക്കും അടുത്ത ദിവസങ്ങളിൽ തന്നെ ഫെയ്സ് ഷീൽഡും ടോർച്ചുകളും നൽകുമെന്ന് സി.ഇ.ചാക്കുണ്ണി ചടങ്ങിൽ അറിയിച്ചു.

എഎസ്ടിഒ ഒ.കെ അശോകൻ അധ്യക്ഷനായ ചടങ്ങിൽ കേരള ഫയർ സർവ്വീസ് അസോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷജിൽ കുമാർ. എ സ്വാഗതം ആശംസിച്ചു. ടര്‍ട്ടില്‍ ഹെൽമറ്റ് കമ്പനി മനേജിംങ്ങ് പാർട്ണർ എം.ഐ.അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.

ലോക്കൽ കൺ വീണർ സിനീഷ് നന്ദി പ്രകാശിപ്പിച്ചു. എം.അബ്ദുൽ റസാഖ്, ആര്‍ നാരായണൻ , കെ ഹമീദ്, എന്‍ നിതിൻ, സി.സി മനോജ്, എന്നിവർ ആശംസകൾ നേർന്നു.

×