കോഴിക്കോട്‌

എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ശ്രീനാരായണ ഗുരുദേവ മഹാസമാധി വിശ്വശാന്തി ദിനാചരണം സെപ്റ്റംബര്‍ 21 ന്  അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തില്‍

സുഭാഷ് ടി ആര്‍
Sunday, September 19, 2021

കോഴിക്കോട്: എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ വിശ്വഗുരു ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ തൊണ്ണൂറ്റിനാലാമത് മഹാസമാധി വിശ്വശാന്തി ദിനാചരണം 2021 സെപ്റ്റംബർ 21 ചൊവ്വാഴ്ച ഉദയം മുതൽ സമാധി സമയം ആയ 3.30 വരെ ഉപവാസ പ്രാർത്ഥനായജ്ഞമായി ആചരിക്കുമെന്ന് യൂണിയൻ പ്രസിഡണ്ട് ഷനൂപ് താമരക്കുളവും സെക്രട്ടറി സുധീഷ് കേശവപുരിയും അറിയിച്ചു.

അത്താണിക്കൽ ശ്രീനാരായണ ഗുരു വരാശ്രമത്തിൽ വെച്ചാണ് പരിപാടി. ഉച്ചക്കുശേഷം 2 30 മണിക്ക് നടക്കുന്ന വിശ്വശാന്തി സമ്മേളനത്തിൻ്റെ ഉദ്ഘാടനം കർണാടക ശരണ ബസവേശ്വര മഠാധിപതിയും ആര്യ ഈഡിഗ സമാജം ആത്മീയാചാര്യനുമായ ശ്രീമദ് സ്വാമി പ്രണവാനന്ദ നിർവഹിക്കും. യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിക്കും.

എസ്എൻഡിപി യൂണിയൻ മുൻ കൗൺസിലർ എ എം ഭക്തവത്സലൻ ടോക്കിയോ ഒളിംമ്പിക്സിൽ മികച്ച മീഡിയാ കോർഡിനേറ്റർ പുരസ്ക്കാര ജേതാവ് ഡോക്ടർ മുഹമ്മദ് ഖാൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടർ കെ. ബിനുകുമാർ, യൂണിയൻ വൈസ് പ്രസിഡൻ്റ് രാജീവ് കുഴിപ്പള്ളി, അഡ്വ. എം രാജൻ ,ചന്ദ്രൻ പാലത്ത് ,എം മുരളീധരൻ ,പികെ ഭരതൻ ,ലീലാവി മലേശൻ,വി. സുരേന്ദ്രൻ, കെ മോഹൻ ദാസ് ,ബി നിൽ സുരേഷ്, ഷിബിക കെ എന്നിവർ സംസാരിക്കും .

3.30 മണിക്ക് നടക്കുന്ന മഹാസമാധി ആരാധനയോടും പ്രസാദ ഊട്ടോടും കൂടി സമാധിദിനാചരണ ചടങ്ങുകൾ അവസാനിക്കും. യൂണിയൻ്റെ നേതൃത്വത്തിൽ അത്താണിക്കൽ ഗുരുവരാശ്രമത്തിലെ പരിപാടികൾക്ക് പുറമേ നരിക്കുനി, ചേളന്നൂർ, ഗോവിന്ദപുരം മേഖലകളിലും ഗുരുമന്ദിരങ്ങളിൽ സമാധി ദിനാചരണ ചടങ്ങുകൾ നടക്കുന്നതാണ്.

×