കോളേജിന് മുൻപില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം: കോഴിക്കോട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു, മുപ്പതോളം പേര്‍ക്കെതിരെ കേസ്

New Update

publive-image

കോഴിക്കോട്: വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളേജിന് മുൻപില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷത്തിൽ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. മുപ്പതോളം പേര്‍ക്കെതിരെ കേസ്. വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് കോളേജ് പരിസരത്ത് നിന്നു തുടങ്ങിയ അടി റോഡിലേയ്ക്ക് എത്തുകയായിരുന്നു.

Advertisment

ദേശീയപാതയില്‍ വിദ്യാര്‍ത്ഥികള്‍ പരന്നോടിയതോടെ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ തിക്കിലും തിരക്കിലുംപെട്ടു. ഇതിനിടെ ചില കുട്ടികള്‍ക്ക് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. റോഡിലൂടെ കൂട്ടമായി ഓടിയ വിദ്യാര്‍ഥികള്‍ ചേരി തിരിഞ്ഞ് അടിക്കുകയായിരുന്നു.

തുടര്‍ന്ന് ചേവായൂര്‍ സ്റ്റേഷനിലെ എസ് ഐമാരായ നിമിൻ, നിഥിൻ എന്നിവരുടെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തിയേതോടെ വിദ്യാര്‍ഥികള്‍ ചിതറിയോടി. വീടുകളിലേക്കും ഇടവഴികളിലേക്കും കെട്ടിടങ്ങള്‍ക്കും ഓടിയവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി.

Advertisment