കോഴിക്കോട്‌

പ്രശസ്ത സാഹിത്യകാരൻ യു.എ ഖാദറിന്റെ സ്മരണാർത്ഥം “താളിയോല സാംസ്കാരിക സമിതി” കഥാ മത്സരം നടത്തുന്നു… നാൽപ്പത് വയസിൽ താഴെ പ്രായമുള്ളവർക്ക് മൽസരത്തിൽ പങ്കെടുക്കാം

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Monday, September 20, 2021

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ യു.എ ഖാദറിന്റെ സ്മരണാർത്ഥം “താളിയോല സാംസ്കാരിക സമിതി” കഥാ മത്സരം നടത്തുന്നു. പരമാവധി 12 പേജിൽ കവിയാത്ത പ്രസിദ്ധീകരിക്കാത്തതുമായ രചനകളായിരിക്കണം അയക്കേണ്ടത്. നാൽപ്പത് വയസ്സിൽ താഴെ ഉള്ളവർക്ക് മൽസരത്തിൽ പങ്കെടുക്കാം.

വ്യക്തിഗത വിവരവും പ്രായം തെളിയിക്കുന്ന രേഖകളും സഹിതം കഥ, പി.ഐ. അജയൻ, കാർത്തിക, പി.ഒ. ചേവായൂർ, കോഴിക്കോട് – 673 017, 9446407893, എന്ന വിലാസത്തിൽ ഒക്ടോബർ 10 ന് മുൻപ് അയക്കേണ്ടതാണ്.

×