കോഴിക്കോട്‌

കോഴിക്കോട്, പെരുമണ്ണയിൽ സംരക്ഷണഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Friday, September 24, 2021

കോഴിക്കോട്: പെരുമണ്ണയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ഏഴ് മീറ്റർ ഉയരമുളളിടത്ത് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടയിലാണ് സംഭവം. പാലാഴി സ്വദേശി ബൈജു ആണ് മരിച്ചത്. രാവിലെ 10.30 ഓടെയായിരുന്നു അപകടം.

നാല് തൊഴിലാളികളായിരുന്നു സംരക്ഷണ ഭിത്തി കെട്ടാൻ ഉണ്ടായിരുന്നത്. ഇതിന്റെ ആദ്യഘട്ടമായി കുഴിയെടുക്കുന്ന ജോലിയിലായിരുന്നു ഇവർ. രണ്ട് പേർ പെട്ടന്ന് ഓടിമാറിയതിനാൽ അപകടത്തിൽപെട്ടില്ല. ബൈജുവും മറ്റൊരാളുമാണ് മണ്ണിനടിയിൽപെട്ടത്.

അര മണിക്കൂറോളം മണ്ണിനടിയിൽ തെരച്ചിൽ നടത്തിയ ശേഷമാണ് ബൈജുവിനെ കണ്ടെടുക്കാനായത്. അപ്പോഴേക്കും മരിച്ചിരുന്നു. മണ്ണിടിഞ്ഞ ഭാഗത്തിന് തൊട്ടുമുകളിൽ വീടുകളാണ്. ഈ വീടുകൾ മതിൽകെട്ടി സംരക്ഷിക്കാനുളള നീക്കത്തിനിടെയാണ് അപകടം.

×