കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിനു ശ്രമം; രണ്ട് ജീവനക്കാർ പിടിയിൽ

New Update

publive-image

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ക്യാബിൻ ക്രൂ അംഗം അൻസാർ, ഭക്ഷണ വിതരണ ഏജൻസിയിലെ ട്രക്ക് ഡ്രൈവർ ജംഷീർ എന്നിവരാണ് അറസ്റ്റിലായത്.

Advertisment

ഇവരിൽ നിന്ന് 62 ലക്ഷം രൂപ വിലമതിക്കുന്ന 1283 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ കാറ്ററിംഗ് ട്രോളിയിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. സ്വർണം കൈപ്പറ്റാനെത്തിയ കണ്ണൂർ പാല സ്വദേശി നൗഫലും പിടിയിലായി.

ഇൻ്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

NEWS
Advertisment