നാർക്കോട്ടിക്‌സ് റെയിഡിൽ 25 ലക്ഷം രൂപ വിലമതിക്കുന്ന എംഎഡിഎംഎയുമായി കോഴിക്കോട് മുക്കം സ്വദേശി പിടിയിൽ

New Update

publive-image

കോഴിക്കോട് : 25 ലക്ഷം രൂപ വിലമതിക്കുന്ന മാരകമയക്കുമരുന്നായ എംഡിഎഎംയുമായി മുക്കം സ്വദേശി അറസറ്റിൽ.മുക്കത്തിനടുത്തുള്ള ചെറുവാടി തെനങ്ങാംപറമ്പ് നടുകണ്ടി വീട്ടിൽ അബ്ദു മൻസൂർ ആണ് പിടിയിലായത്.

Advertisment

ഇയാളിൽ നിന്ന് 22.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിലാണ് പ്രതി അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി പ്രതി ബൈക്കിൽ വരുന്നതിനിടെ കൊടിയത്തൂർ-പന്നികോട് കുളങ്ങര റോഡിന് സമീപം വെച്ച് പിടികൂടുകയിരുന്നു.മുക്കം, കൊടിയത്തൂർ, എടവണ്ണപ്പാറ മേഖലകളിലെ മയക്കുമരുന്ന് വിതരണക്കാരിൽ പ്രധാനിയാണ് പിടിയിലായ മൻസൂർ. ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉൾപ്പെടെയുള്ള ബിസിനസുകൾ മറയാക്കിയാണ് ഇയാൾ മയക്കുമരുന്നു കച്ചവടം നടത്തിയിരുന്നത്.

NEWS
Advertisment