/sathyam/media/post_attachments/7p2u1mys7vcotCOgcGQ4.jpg)
കോഴിക്കോട്: ഇന്ധന സബ്സിഡി നൽകി ബസ് ചാർജ് ഉൾപ്പെടെ പൊതുവാഹനങ്ങളുടെ നിരക്ക് വർദ്ധനവ് ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസസമിതി ആവശ്യപ്പെട്ടു. ചാർജ് വർദ്ധനവ് പൊതുവാഹനങ്ങൾ ജനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിന് തടസമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബസുകളിൽ യാത്രക്കാർക്ക് സുരക്ഷിതമായും സൌകര്യമായും യാത്ര ചെയ്യുന്നതിന് ബസുകളിലെ ഇരിപ്പിടത്തിന്റെ വലുപ്പവും ഇരിപ്പിടങ്ങൾ തമ്മിലുള്ള അകലവും വർദ്ധിപ്പിക്കണം. പല ബസുകളിലും ഇടുങ്ങിയ ഇരിപ്പിടമായതിനാൽ യാത്രക്കാർക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്.
യോഗത്തിൽ സമിതി പ്രസിഡന്റ് പി.ഐ.അജയൻ അദ്ധ്യക്ഷത വഹിച്ചു. പദ്മനാഭൻ വേങ്ങേരി, വി.പി.സനീബ്കുമാർ, ഇ.ദിനചന്ദ്രൻ നായർ, വനജചീനംകുഴിയിൽ , ശോഭ.സി.ടി , വി.ചന്ദ്രശേഖരൻ, വെളിപാലത്ത്ബാലൻ, രാജൻ മണ്ടൊടി, ഗൌരിശങ്കർ, എം.അബ്ദുറഹിമാൻ, സാബുമാത്യു, കെ.മാധവൻ, പി.പി.വൈരമണി എന്നിവർ പ്രസംഗിച്ചു.