ഗവ. സൈബര്‍പാര്‍ക്കില്‍ ടെക്കികളുടെ രക്തദാന ക്യാമ്പ് നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: ഗവ. സൈബര്‍പാര്‍ക്കില്‍ വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ രക്തദാനം നടത്തി. സൈബര്‍പാര്‍ക്കും ഐടി സംരഭകരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്), ചാരിറ്റി സംഘടനയായ ബ്ലഡ് ഡോണേഴ്‌സ് കേരളയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

70 ടെക്കികള്‍ രക്തദാനം നടത്തി. കാഫിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കെ വി ഉല്‍ഘാടനം ചെയ്തു. കാഫിറ്റ് ഭാരവാഹികളായ ആനന്ദ് ആര്‍ കൃഷ്ണന്‍, ഫിറോസ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Advertisment