/sathyam/media/post_attachments/y8I5GWHgqcpZiW7S3Hgu.jpg)
വടകര: കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ലൈബ്രറിയാണ് മണിയൂരിലെ കുറുന്തോടിയിൽ സ്ഥിതിചെയ്യുന്ന തുഞ്ചൻ സ്മാരക ലൈബ്രറി. ഇതിനകം തന്നെ വ്യത്യസ്ത മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിൽ നിരവധി അവാർഡുകൾ കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറിയെ തേടിയെത്തിയിട്ടുണ്ട്.
ലൈബ്രറിയുടെ ഭരണ സമിതി അംഗങ്ങൾ ഇൻകാസ് ദുബായ് കോഴിക്കോട് ജില്ല കമ്മിറ്റി സെക്രട്ടറിയും കുറുന്തോടി സ്വദേശിയുമായ ഫക്രുദീൻ പാലയുള്ളതിലിനെ സമീപിക്കുകയും ലൈബ്രറിയിലേക്ക് ഒരു കോഫി മേക്കർ ലഭിച്ചാൽ വളരെ ഉപകാരമായിരുന്നുവെന്ന് അറിയിക്കുകയും ചെയ്തു.
തുടർന്ന് ഫക്രുദ്ദീൻ മുൻകൈ എടുത്ത് വളരെ പെട്ടെന്ന് തന്നെ കോഫീ മേക്കർ വാങ്ങുകയും ചെയ്തു. ഇൻകാസ് ദുബായ് കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കണ്ണോത്തിന്റെ അധ്യക്ഷതയിൽ
വടകര എം.പി കെ.മുരളീധരൻ ലൈബ്രറി പ്രസിഡന്റ് കെ.എം.കെ.കൃഷ്ണേട്ടന്
കോഫി മേക്കർ ഇന്ന് കൈമാറി.
വടകര എം.പി.ഓഫീസിൽവെച്ച് നടന്ന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ടി.പി.രാജീവൻ, എക്സിക്യുട്ടീവ് അംഗം സൈദ് കുറുന്തോടി, മഹിള കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ്
വൃന്ദ.പി.കെ, തിക്കോടി മണ്ഡലം പ്രവാസി കോൺഗ്രസ് പ്രസിഡന്റ് സുനീർ പരത്തിന്റവിട എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us