കോഴിക്കോട്:രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ പത്മശ്രീ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട പ്രൊഫസർ കാട്ടുങ്ങൽ സുബ്രമണ്യൻ മണിലാലിന് വസതിയിൽ വെച്ച് ജവഹർ നഗർ റസിഡൻ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ കൂടിയ ചടങ്ങിൽ വെച്ച് ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി ഐ.എ.എസ്. പത്മശ്രീ പുരസ്കാരങ്ങൾ കൈമാറി.
ജവഹർ നഗർ റസിഡൻറ്സ് അസോേ സിയേഷൻ പ്രസിഡൻറ് കെ.പി ബേബി കിഴക്കേഭാഗം സ്വാഗതം പറഞ്ഞു. ഏ.ഡി.എം.സി മുഹമ്മദ് റഫീക്ക് സന്നിഹിതനായിരുന്നു.
2021 നവംമ്പർ 7 രാഷ്ട്രപതി ഭവനിൽ നടന്ന അവാർഡ് വിതരണ ചടങ്ങിൽ ശരിരിക അസസ്ഥത മുലം യാത്ര ചെയ്യുവാൻ കഴിയാത്തതിനാൽ രാഷ്ട്രപതിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുവാൻ കഴിഞ്ഞിരുന്നില്ല. രാഷ്ട്രപതിയുടെ പ്രതിനിധിയായി ജില്ലാ കളക്ടർ വഴി അവാർഡ് വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു.
കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് പതിനേഴാം നുറ്റാണ്ടിൽ ലത്തിൻ ഭാഷയയിൽ പ്രസിദ്ധികരിച്ച ഗ്രന്ഥമാണ് ഹോർത്തുസ് മലബാറിക്കുസ്. കൊച്ചിയിലെ ഡച്ച് ഗവർണർ ആയിരുന്ന ഹെൻട്രിക് ആഡ്രിയാൻ വാൻ റീഡ് ആണ് ഇത് തയ്യാറാക്കിയത്.
1678 മുതൽ 1703 വരെ നെതർലാണ്ടിലെ ആംസ്റ്റർ ഡാമിൽ നിന്നും 12 വാല്യങ്ങളായി പുറത്തിറക്കിയ സസ്യ ശാസ്ത്രഗ്രന്ഥമാണ് ഇത്.കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യ ഗ്രന്ഥം.
പ്രസിദ്ധ സസ്യ ശാസ്ത്രജ്ഞനും, കാലിക്കറ്റ് സർവ്വകലാശാലയിലെ ബേട്ടണി വിഭാഗത്തിലെ എമിരൈറ്റ്സ് പ്രൊഫസറുമായ ഡോ.കെ.എസ്.മണിലാൽ ആണ് ഹോർത്തുസ് മലബാറിക്കുസിനെ ആധുനിക സസ്യ ശാസ്ത്ര പ്രകാരം സമഗ്രമായി വിശദികരിക്കുന്ന 2003 ൽ ഇംഗ്ലീഷ് പതിപ്പും, 2008 ൽ മലയാളം പതിപ്പും തയ്യാറാക്കിയതാണ് കേരള സർവ്വകലാശാല പ്രസിദ്ധികരിച്ചത്.
ഹോർത്തുസ് മലബാറിക്കുസ് ലത്തിൻ പദമാണ്. ഹോർത്തു സ് എന്ന വാക്കിന് ലത്തിനിൽ പുന്തോട്ടം എന്നാണ് അർത്ഥം. മലബാറിക്കു സ് എന്നതിന് മലബാറിൻ്റെ എന്നാണ് അർത്ഥം. മലബാറിൻ്റെ ഉദ്യാനം എന്നാണ് ഈ ഗ്രന്ഥത്തിൻ്റെ അർത്ഥം.
ലത്തിൻ ഭാഷയിൽ രചിച്ച് 200 താളുകൾ ഉള്ള 12 വാല്യങ്ങളായി പ്രസിദ്ധികരിച്ച ഹോർത്തു സ് മലബാറിക്കു സ് എന്ന ഗ്രന്ഥത്തിൽ 742 അദ്ധ്യായങ്ങളിൽ 794 ചിത്രങ്ങൾ, ഉണ്ട്. ഏഷ്യയിലെ ഒരു സംസ്ഥാനത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥം. ഈ ഗ്രന്ഥം വിവർത്തനം ചെയ്യുന്നതിനായി ലാറ്റിൻ ഭാഷയിൽ പ്രാവിണ്യം നേടിയിട്ടാണ് ആദ്യമായി ഇംഗീഷ് ഭാഷയിലേക്ക് തർജ്ജമ ചെയ്യതുട്ടുള്ളത്.
ഇതിനായി രാവും പകലും 3 പതിറ്റാണ്ട് കാലം ശ്രമച്ചതിൻ്റെ ഫലമാണ് ഇത്തരം ഒരു സംരംഭം വിജയത്തിൽ എത്തിയത്. അതിനുള്ള രാജ്യത്തിൻ്റെ അംഗീകാരം പത്മശ്രീ നൽകി ആദരിക്കപ്പെട്ടത്,
കൊച്ചിയിൽ അഭിഭാഷകനായ കാട്ടുങ്ങൽ സുബ്രമണ്യൻ, ദേവകി ദമ്പതികളുടെ മകനായി 1938 സെപ്റ്റംബർ 17 ന് ജനിച്ച ഇദ്ദേഹം, എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദം നേടിയ ശേഷം സാഗർ യുണിവേഴ്സിറ്റിയിൽ നിന്നും എം എ .സി, പിച്ച് ഡി യും കരസ്ഥമാക്കി.
കാലിക്കറ്റ് യുണിവേഴ്സിറ്റിയിൽ ബോട്ടണി വിഭാഗത്തിൽ ചേർന്നത്.തുടർന്നാണ് ലോകത്തിലെ അറിയപ്പെടുന്ന സസ്യ ശാസ്ത്രജ്ഞനായി തിർന്നത്. അദ്ദേഹത്തിൻ്റെ എല്ലാ വിജയത്തിലും പ്രവർത്തിച്ച സഹധർമ്മിണി ജോത്സന, ഏക മകൾ അനിതയും മരുമകൻ പ്രതീഷനും - രണ്ടു് പേരക്കുട്ടികളും ഉള്ളതാണ് ഇവരുടെ കുടുംബം. ജവഹർ നഗറിൽ താമസിക്കുന്നു.